ക്‌സ്പാറ്റ് സ്‌പോർട്ടീവ് സംഘടിപ്പിക്കുന്ന ഇന്ത്യൻ ഫാൻസ് ഫിയസ്റ്റയുടെ ഭാഗമായുള്ള ഫാൻസ് സെവൻസ് ടൂർണ്ണമെന്റിന്റെ ജഴ്‌സികൾ പ്രകാശനം ചെയ്തു. ടൂർണ്ണമെന്റിൽ മാറ്റുരയ്ക്കുന്ന ഖത്തർ ലോക കപ്പിലേക്ക് യോഗ്യത നേടിയ ഖത്തർ, ബെൽജിയം, ബ്രസീൽ, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, സ്‌പെയിൻ, ഡെന്മാർക്ക്, നെതർലന്റ്, ജർമ്മനി, സ്വിറ്റ്‌സർലന്റ്, ക്രൊയേഷ്യ, ഇറാൻ, സെർബിയ, സൗത്തുകൊറിയ എന്നീ ടീമുകളുടെയും ഇന്ത്യൻ ടീമിന്റെയും ജഴ്‌സികളാണ് പ്രകാശനം ചെയ്തത്. ഫാൻസ് ഫിയസ്റ്റ മുഖ്യ രക്ഷാധികാരി ഇ.പി. അബ്ദുറഹ്‌മാൻ ജഴ്‌സി പ്രകാശനം ഉദ്ഘാടനം ചെയ്തു.

ഖത്തർ ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് ഓഫീസർ ഫൈസൽ ഹുദവി, ഇന്ത്യൻ സ്പോർട്സ് സെന്റർ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം സഫീർ റഹ്‌മാൻ, എക്‌സ്പാറ്റ് സ്‌പോർട്ടീവ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം ഫാൻസ് ഫിയസ്റ്റ രക്ഷാധികാരികളായ ശശിധര പണിക്കർ, ഡോ. താജ് ആലുവ, റഷീദ് അഹമ്മദ്, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ഷമീൻ, സംഘാടക സമിതി അംഗങ്ങളായ ആർ.എസ് അബ്ദുല ജലീൽ, സാദിഖ് ചെന്നാടൻ, ഇഖ്ബാൽ അബ്ദുല്ല, അബ്ദുൽ ഗഫൂർ, തുടങ്ങിയവർ വിവിധ ഫാൻസ് ടീമുകളുടെ ജഴ്‌സികൾ പ്രകാശനം ചെയ്തു. ഫാൻസ് ഫിയസ്റ്റ വീഡിയോ പ്രമോ ഇന്ത്യൻ സ്പോർട്സ് സെന്റർ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം സഫീർ റഹ്‌മാൻ റിലീസ് ചെയ്തു.

ഫിയസ്റ്റ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന ഫാൻസ് പരേഡ്, ഫാൻസ് കോർണർ, കാണികൾക്കായി നടത്തുന്ന വിവിധ മത്സരങ്ങൾ തുടങ്ങിയവ സെറിമണി കൺവീനർ മുഹമ്മദ് റാഫി വിശദീകരിച്ചു. ഫിക്‌സ്ചറിംങ്ങിന് ടെക്‌നിക്കൽ കമ്മറ്റിയംഗങ്ങളായ നിഹാസ് എറിയാട്, ഹഫീസുല്ല, ഷബീബ് അബ്ദുറസാഖ് തുറ്റങ്ങിയവർ നേതൃത്വം നൽകി. ഫാൻസ് ഫിയസ്റ്റ ജനറൽ കൺവീനർ താസീൻ അമീൻ സ്വാഗതവും കൺവീനർ അനസ് ജമാൽ നന്ദിയും പറഞ്ഞു.

മാർച്ച് 25 വെള്ളിയാഴ്ച വൈകുന്നേരം 3.30 മുതൽ മിസൈമീർ ഹാമിൽട്ടൻ ഇന്റർനാഷണൽ സ്‌കൂളിലാണ് ഫാൻസ് ഫിയസ്റ്റ ഉദ്ഘാടനവും ഫാൻസ് പരേഡും സെവൻസ് ഫുട്ബാൾ ടൂർൺനമെന്റും അരങ്ങേറുക. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരങ്ങൾ, ഫൂഡ് സ്റ്റാളുകൾ തുടങ്ങിയവയും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.