ഷിക്കാഗോ: രാജ്യത്താകമാനം കുതിച്ചുയർന്ന ഗ്യാസ് വില കാര്യമായ മാറ്റമൊന്നും ഇല്ലാതെ അനിശ്ചിതമായി തുടരുമ്പോൾ ഗ്യാസ് ഉപഭോക്താക്കൾക്ക് അല്പമെങ്കിലും ആശ്വാസം നൽകുന്നതിന് സഹായ ഹസ്തവുമായി ഷിക്കാഗോ എക്സ് മേയറോൾ സ്ഥാനാർത്ഥി വില്ലി വിൽസൺ .

മാർച്ച് 24 വ്യാഴാഴ്ച രാവിലെ 7 മുതൽ ഷിക്കാഗോയിലെ തിരഞ്ഞെടുക്കപ്പെട്ട 21 കേന്ദ്രങ്ങളിലാണ് ഒരു മില്യൺ(1000000) ഡോളർ വിലവരുന്ന സൗജന്യ ഗ്യാസ് വിതരണം നടത്തുന്നത് .. ഒരാൾക്ക് 50 ഡോളർ വിലയ്ക്കുള്ള ഗ്യാസാണ് ലഭിക്കുക.ഫസ്റ്റ് കം ഫസ്റ്റ് സെർവ് എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്...

കഴിഞ്ഞ വ്യാഴാഴ്ച ഷിക്കാഗോയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ 200,000 ഡോളറിന്റെ സൗജന്യ ഗ്യാസ് വിതരണം നടത്തിയിരുന്നു . നിരവധി പേരാണ് ഗ്യാസ് സ്റ്റേഷനുകൾക്കു മുൻപിൽ എത്തിയിരുന്നത്. ഗ്യാസ് വാങ്ങാൻ എത്തിയവരുടെ നീണ്ട നിര വാഹന ഗതാഗതം തടസ്സപെടുത്തിയിരുന്നു. ഇത്തവണ തിരക്ക് നിയന്ത്രിക്കുന്നതിന്
കനത്ത പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്

യുക്രെയ്ൻ യുദ്ധം ആരംഭിച്ചതോടെ 2.50 മുതൽ 2.75 വിലയുണ്ടായിരുന്ന ഒരു ഗ്യാസിന്റെ വില 4 മുതൽ 4.50 വരെ ഉയർന്നിരുന്നു. കഴിഞ്ഞ പതിനാല് വർഷത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. കഴിഞ്ഞവർഷത്തെ ഈസമയത്തേക്കാൾ അമ്പത് ശതമാനം വർധനവ്. വില്ലി വിൽസൺ കാണിച്ച മാതൃക പിന്തുടർന്ന് സ്വന്തം ഗ്യാസ് സ്റ്റേഷനുകളിലെ വില കുറയ്ക്കുന്നതിന് പല ഗ്യാസ് സ്റ്റേഷൻ ഉടമസ്ഥരും തീരുമാനിച്ചിട്ടുണ്ട്.