- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താമസക്കാരെ കബളിപ്പിച്ച് ലക്ഷങ്ങൾ കവർന്ന പ്രവാസി സംഘത്തെ പിടികൂടി അബുദാബി പൊലീസ്
അബുദാബി: താമസക്കാരെ കബളിപ്പിച്ച് ലക്ഷങ്ങൾ കവർന്ന ഏഷ്യൻ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി അബുദാബി പൊലീസ്. 460,000 ദിർഹം കവർന്ന ഇവരെ 24 മണിക്കൂറിനുള്ളിലാണ് എക്സ്റ്റേണൽ ഏരിയ പൊലീസ് ഡയറക്ടറേറ്റിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ അധികൃതർ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ഇരകളെ വഞ്ചിച്ചാണ് സംഘം പണം കൈക്കലാക്കിയത്. മുസഫ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, അൽ മിർസാദ് ഡിപ്പാർട്ട്മെന്റ് ഓഫ് ദി സ്പെഷ്യൽ പട്രോൾസ് വിഭാഗത്തിന്റെ പിന്തുണയോടെ നിർമ്മിതബുദ്ധി രീതികൾ ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയതും മോഷ്ടിച്ച പണം പിടിച്ചെടുത്തതും.
Next Story




