- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശം പരാമർശം; പ്രതി അറസ്റ്റിൽ
ലക്‌നൗ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഉഗൈത്തി സ്വദേശി അറസ്റ്റിൽ. ബിജെപി നേതാക്കളുടെ പരാതിയിൽ പുഷ്‌പേന്ദ്ര യാദവ് എന്നയാളാണ് അറസ്റ്റിലായത്.
സമൂഹമാധ്യമത്തിലൂടെയായിരുന്നു പുഷ്‌പേന്ദ്ര സ്മൃതിക്കെതിരെ മോശം പരാമർശം നടത്തിയത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ ബിജെപി നേതാക്കൾ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പുഷ്‌പേന്ദ്രയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സമാജ്വാദി പാർട്ടി നേതാവ് ആണ് ഇയാൾ എന്നാണ് പൊലീസിന്റെ നിഗമനം. ഇയാളുടെ ഫോൺ ഉൾപ്പെടെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Next Story




