ഒട്ടാവ (കാനഡ): കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡൊയുടെ ലിബറൽ പാർട്ടി ജഗമീറ്റ് സിംഗിന്റെ ന്യൂ ഡമോക്രാറ്റിക്ക് പാർട്ടിയുമായി 2025 വരെ അധികാരത്തിൽ തുടരുന്നതിന് ധാരണയായതായി മാർച്ച് 22ന് ജസ്റ്റിൻ ട്രുഡൊയുടെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ന്യൂനപക്ഷ പാർട്ടിയായി ലിബറൽ പാർട്ടിക്ക് 2025 വരെ അധികാരത്തിൽ തുടരണമെങ്കിൽ എൻ.ഡി.പി.യുടെ പിന്തുണ ആവശ്യമാണ്. ആകെയുള്ള 338 സീറ്റിൽ 159 സീറ്റ് മാത്രമാണ് ലിബറൽ പാർട്ടിക്കുള്ളത്. എൻ.ഡി.പി.ക്ക് 25 സീറ്റും.

2022 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ നാലു ബഡ്ജറ്റ് സമ്മേളനങ്ങളാണ് നടക്കേണ്ടത്. ബഡ്ജറ്റ് സമ്മേളനങ്ങളിൽ ആരെങ്കിലും അവിശ്വാസ പ്രമേയങ്ങൾ അവതരിപ്പിക്കുകയാണെങ്കിൽ അതിനെ എതിർത്തു വോട്ടു ചെയ്യുന്നതിനും എൻഡിപി, ലിബറൽ പാർട്ടികൾ സമ്മതിച്ചിട്ടുണ്ട്.

വളരുന്ന സാമ്പത്തികരംഗം, ഗ്രീൻ ജോബ്, കാലാവസ്ഥ വ്യകതിയാനം തുടങ്ങിയ നയപരമായ വിഷയങ്ങളിൽ സാധാരണ ജനങ്ങളുടെ ജീവിതക്ഷേമത്തിനുതകുന്ന തീരുമാനങ്ങൾ ഇരുപാർട്ടികളും തമ്മിൽ ആലോചിച്ചു തീരുമാനിക്കും. ശിശുക്ഷേമം, ഹെൽത്ത്‌കെയർ, ഹൗസിങ് ഇതിൽ ഉൾപ്പെടും.

ന്യൂ ഡെമോക്രാറ്റിക്ക് പാർട്ടി ലീഡറും ഇന്ത്യൻ കനേഡിയനുമായ ജഗ് മീറ്റ് സിങ് നടത്തിയ വെർച്യുൽ പ്രസ് കോൺഫ്രൻസിൽ പ്രസിഡന്റ് ജസ്റ്റിൻ ട്രുഡോയുമായി ഭരണത്തിനു പിന്തുണ നൽകുന്ന കരാറിൽ ഒപ്പിട്ടതായി സ്ഥിരീകരിച്ചു. നിലവിൽ കനേഡിയൻ ഹൗസിൽ 338 അംഗങ്ങളാണ് ആകെ ഉള്ളത്. ഇതിൽ ന്യൂനപക്ഷ ഭരണകക്ഷിയായ ലിബറലിന്(159), കൺസർവേറ്റീവ് (119), ബ്ലോക്ക് ക്യുബികോയ്‌സ്(32), എൻ.ഡി.പി.ക്ക് (25), ഗ്രീൻപാർട്ടി(2), സ്വതന്ത്രർ 1 എന്നിവയാണ് കക്ഷിനില എൻ.ഡി.പി.യുടെ പിന്തുണ ലഭിച്ചതോടെ ഭരണപക്ഷത്തിനു 184 അംഗങ്ങളുടെ പിന്തുണ ലഭിച്ചു.