- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുഗതാഗത നിരക്കിൽ ഇളവ്; 300 യൂറോയുടെ ഊർജ്ജ അലവൻസ്; നികുതിയിലും ഇളവ്; വിലക്കയക്കറ്റത്തിലും മൂലം നട്ടം തിരിയുന്ന ജനങ്ങൾക്ക് ഊർജ്ജദുരിതാശ്വാസ പാക്കേജുമായി ജർമ്മനി
റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം കുതിച്ചുയരുന്ന ജീവിതച്ചെലവിൽ നട്ടം തിരിയുന്ന ജർമ്മനിയിലെ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും അധിക പണവും വിലകുറഞ്ഞ പെട്രോളും പൊതുഗതാഗത ടിക്കറ്റിലെ ഇളവുകളും വാഗ്ദാനം ചെയ്തിരിക്കുകയാണ് സർക്കാർ.
രാജ്യത്തെ ജനങ്ങൾ ഏറെക്കാലമായി ഊർജ്ജവിലയിൽ നട്ടം തിരിയുമ്പോൾ ആശ്വാസമായി പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. 50 ചതുരശ്ര മീറ്റർ ഫ്‌ളാറ്റ് ഗ്യാസ് ഉപയോഗിച്ച് ചൂടാക്കാൻ നിലവിൽ ഏകദേശം 71 യൂറോയും വലിയ കുടുംബ വീടുകളിലെ ആളുകൾക്ക് പ്രതിമാസം ഏകദേശം 400യൂറോ വരയെുമാണ് ചെലവിരുന്നത്. ഇതിനൊപ്പം വൈദ്യുതി വിലയ്ക്കൊപ്പം പെട്രോൾ, ഡീസൽ വില കുത്തനെ ഉയരുന്നതും ജനങ്ങൾക്ക് ദുരിതമാണ് സമ്മാനിക്കുന്നത്.
ജർമ്മനിയിലെ കുടുംബങ്ങൾക്ക് വരും മാസങ്ങളിൽ പ്രയോജനപ്പെടുത്താൻ കഴിയുന്ന സർക്കാർ പിന്തുണാ നടപടികൾ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 300 യൂറോയുടെ ഊർജ്ജ അലവൻസാണ് ഇതിൽ ്പ്രധാനം1-5 നികുതി ബ്രാക്കറ്റുകളിൽ വരുന്ന ആദായനികുതിക്ക് ബാധ്യതയുള്ള ആർക്കും അവരുടെ ഊർജ്ജ ബില്ലുകൾ നൽകുന്നതിന് ഒറ്റത്തവണ 300 യൂറോ ലഭിക്കും.2023-ലെ നികുതി റിട്ടേണിൽ റിബേറ്റ് നൽകാനുള്ള യഥാർത്ഥ SPD പ്ലാനുകളിൽ പണം ഇപ്പോൾ തൊഴിലാളികളുടെ ശമ്പളത്തിന് മുകളിൽ അലവൻസായി തൊഴിലുടമ നൽകും. സ്വയം തൊഴിൽ ചെയ്യുന്നവരുടെ കാര്യത്തിൽ, പകരം അഡ്വാൻസ്ഡ് ടാക്‌സ് പേയ്‌മെന്റുകൾ വെട്ടിക്കുറയ്ക്കും. അതായത് ഉയർന്ന നികുതി നിരക്ക് അടയ്ക്കുന്നവർക്ക് അതിനനുസരിച്ച് കുറവും അടിസ്ഥാന നികുതി രഹിത അലവൻസിന് താഴെയുള്ളവർക്ക് മുഴുവൻ തുകയും ലഭിക്കും
മറ്റൊരു പ്രധാന മാറ്റം ഡ്രൈവർമാർക്കുള്ള ഇന്ധന കിഴിവിനുള്ള പദ്ധതികളാണ്.പൊതുഗതാഗത ടിക്കറ്റിന്റെ നിരക്ക് മൂന്ന് മാസത്തേക്ക് 9 യൂറോയായി കുറയ്ക്കും. ഇന്ധനത്തിന്റെ നികുതി മൂന്ന് മാസത്തേക്ക് യൂറോപ്യൻ മിനിമം നിരക്കായി കുറയ്ക്കും, പമ്പുകളിൽ പെട്രോളിന് 30 യൂറോ സെന്റും ഡീസലിന് 14 സെന്റും വില കുറയ്ക്കാനും നിർദ്ദേശമുണ്ട്.
വർദ്ധിച്ചുവരുന്ന ചെലവുകളുള്ള കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി, കുടുംബങ്ങൾക്കായി ഒരു കുട്ടിക്ക് 100യൂറോ എന്ന ഒറ്റത്തവണ ബോണസ് നൽകും.ഹൗസിങ് ബെനിഫിറ്റ് പോലെയുള്ള സംസ്ഥാന ആനുകൂല്യങ്ങൾ ലഭിക്കുന്ന ആളുകൾക്ക് അവരുടെ ഊർജ്ജ ബില്ലുകൾ അടയ്ക്കാൻ സഹായിക്കുന്നതിന് 200 യൂറോ വരെ ഒറ്റത്തവണ പേയ്മെന്റ് ലഭിക്കും.