- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്റ് യു രാജീവൻ അന്തരിച്ചു; അന്ത്യം, അർബുദബാധയിൽ ചികിത്സയിലിരിക്കെ; സംസ്‌കാരം വൈകിട്ട് കൊയിലാണ്ടിയിലെ വീട്ടുവളപ്പിൽ

കൊയിലാണ്ടി: കോഴിക്കോട് മുൻ ഡിസിസി പ്രസിഡന്റ് യു.രാജീവൻ (67) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം രാവിലെ ഒൻപതു മുതൽ ഡിസിസി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. വൈകിട്ട് കൊയിലാണ്ടിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.
പുളിയഞ്ചേരി ഉണിത്രാട്ടിൽ പരേതനായ കുഞ്ഞിരാമൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. കെഎസ്‌യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവൻ, പുളിയഞ്ചേരി സൗത്ത് എൽപി സ്‌കൂളിൽ അദ്ധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ടീയ പ്രവർത്തകനാവുകയായിരുന്നു. ഡിസിസി വൈസ് പ്രസിഡന്റായി പ്രവർത്തിക്കവെയാണ് പ്രസിഡന്റ് പദവിയിലെത്തിയത്.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന നിർവാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, യുഡിഎഫ് കൊയിലാണ്ടി നിയോജക മണ്ഡലം കൺവീനർ, കെപിസിസി നിർവാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജിലാ സഹകരണ ബാങ്ക് എന്നിവയുടെ ഡയരക്റ്റർ, പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ചെയർമാൻ, കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. മൂന്നു തവണ വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ജനറൽ കൺവീനറായി പ്രവർത്തിച്ച് യുഡിഎഫിന് അട്ടിമറി വിജയം നേടികൊടുത്തു.
ഉണിത്രാട്ടിൽ പരേതായ കുഞ്ഞിരാമൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: എൻ.ഇന്ദിര (റിട്ട.അദ്ധ്യാപിക,കൊല്ലം ജി.എം.എൽ.പി സ്‌കൂൾ). മക്കൾ: യു ആർ.രജീന്ദ് (സോഫ്റ്റ് വേർ എഞ്ചിനിയർ ,ഐ.ടി.കമ്പനി ബംഗലൂർ), ഡോ.യു.ആർ.ഇന്ദുജ (ആയുർവേദ ഡോക്ടർ,കൊയിലാണ്ടി).സഹോദരങ്ങൾ: ശ്രീധരൻ(റിട്ട മർച്ചന്റ് നേവി),ഇന്ദിര,മുരളീധരൻ(വിക്ടറി കൊയിലാണ്ടി),സുമതി,യു.ഉണ്ണിക്കൃഷ്ണൻ(മാതൃഭൂമി കൊയിലാണ്ടി ലേഖകൻ,റിട്ട.അദ്ധ്യാപകൻ മുചുകുന്ന് യൂ.പി സ്‌കൂൾ)


