നി ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാനും കോവിഡ് പരിശോധനാ ഫലം വേണ്ട. യാത്രക്കാവശ്യമായ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ഏപ്രിൽ 17 മുതൽ മാറ്റം നിലവിൽ വരും.അന്താരാഷ്ട്ര യാത്രക്കാർ വിമാനയാത്രക്ക് മുൻപ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയാണ് ഓസ്‌ട്രേലിയൻ സർക്കാർ പിൻവലിച്ചത്.

വാക്‌സിനേഷൻ, മാസ്‌ക് നിബന്ധനകൾ തുടരുന്നതിനാൽ കോവിഡ് പരിശോധന ആവശ്യമില്ലെന്നാണ് മെഡിക്കൽ ഉപദേശമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

ക്രൂയിസ് കപ്പലുകൾക്കുള്ള നിയന്ത്രണങ്ങൾ ഏപ്രിൽ 17-ന് ശേഷം പിൻവലിക്കുമെന്നും സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ വർഷം ആദ്യമാണ് ഓസ്‌ട്രേലിയൻ യാത്രകൾക്ക് പ്രീ-ഡിപ്പാർച്ചർ ടെസ്റ്റുകൾ വേണമെന്ന നിബന്ധന സർക്കാർ ഏർപ്പെടുത്തിയത്. പിന്നീടിത് റാപ്പിഡ് ആന്റിജൻ പരിശോധനയിലേക്ക് മാറ്റിയിരുന്നു.

ഓസ്‌ട്രേലിയൻ സർക്കാർ അംഗീകരിച്ച വാക്‌സിൻ രണ്ടു ഡോസെടുക്കുകയും, മാസ്‌ക് ധരിക്കുകയും വേണമെന്നാണ് പ്രവേശനത്തിനുള്ള മറ്റു വ്യവസ്ഥകൾ.
പല രാജ്യങ്ങളും വിമാനയാത്രകൾക്ക് മുൻപുള്ള കോവിഡ് പരിശോധനകൾ പിൻവലിച്ച് തുടങ്ങിയിട്ടുണ്ട്.