പാലക്കാട് : സാമ്പത്തിക വർഷാവസാനത്തെ ഭാരിച്ച ചെലവുകൾ നേരിടാൻ സംസ്ഥാന സർക്കാർ 5000 കോടി കടമെടുക്കാനുള്ള നീക്കത്തെ രൂക്ഷമായി പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം. ഇതുസംബന്ധിച്ച പത്രവാർത്ത കൂടി പങ്കുവെച്ചുകൊണ്ടാണ് ബൽറാമിന്റെ പരിഹാസം.

ഈ വർഷത്തെ അവസാനത്തെ കടമെടുപ്പാണിത്. ഈ വർഷം പൊതു വിപണിയിൽ നിന്നുള്ള കടമെടുപ്പ് 28,000 കോടിയായി. ഈ മാസം മാത്രം 7000 കോടിയാണ് സംസ്ഥാനത്തിന് കടമെടുക്കേണ്ടി വന്നതെന്നും പത്രവാർത്തയിലുണ്ട്. സിൽവർ ലൈനിനെതിരായ പ്രതിഷേധം കൂടി നടക്കുന്ന വേളയിലാണ് ബൽറാമിന്റെ പരിഹാസം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'കറ നല്ലതാണ്': സർഫ് എക്സൽ
'കടം നല്ലതാണ്': സഖാവ് ഐസക്കും കൂട്ടരും
ഫോട്ടോയിൽ ഉള്ളത് ഇന്നത്തെ പത്രത്തിലെ വാർത്തയാണ്, അതായത് ലേറ്റസ്റ്റ് കടമെടുപ്പിന്റെ!