- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ ഏഴ് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം
മസ്‌കത്ത്: ഒമാനിൽ ഏഴ് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസ്‌കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിലാണ് ഏഴ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ ഹൊസാനി പറഞ്ഞു.
ഒമാനിൽ ഇത് ആദ്യമായല്ല ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. നേരത്തെ 2019ലും 2020ലും രാജ്യത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മസ്‌കത്ത് ഗവർണറേറ്റിൽ കൊതുകു നശീകരണ പ്രവർത്തനങ്ങൾ മുനിസിപ്പാലിറ്റി ഊർജിതമാക്കി. മുൻകൂട്ടി തീരുമാനിച്ച പ്രദേശങ്ങളിൽ പ്രത്യേക വാഹനങ്ങളിൽ നിന്ന് രാസവസ്തുക്കൾ സ്‌പ്രേ ചെയ്യുകയാണ് ചെയ്യുന്നത്.
Next Story




