- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ലോകകപ്പ് ആരവങ്ങൾക്ക് അരങ്ങുണരുകയായി; ഇന്ത്യൻ ഫാൻസ് ഫിയസ്റ്റക്ക് ഇന്ന് തുടക്കം
ദോഹ: ലോകകപ്പ് ആരവങ്ങൾക്ക് ആവേശം പകരാൻ എക്‌സ്പാറ്റ് സ്‌പോർട്ടീവ് സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ട് നിൽക്കുന്ന ഇന്ത്യൻ ഫാൻസ് ഫിയസ്റ്റ ആഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമാവും. വൈകുന്നേരം 3.30 ന് മിസൈമീർ ഹാമിൽട്ടൻ ഇന്റർനാഷണൽ സ്‌കൂളിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ഫിഫ വേൾഡ് കപ്പ് ഖത്തർ ലെഗസി അമ്പാസഡർമാരും ഖത്തറിന്റെ മുൻ ഫൂട്ബാൾ താരങ്ങളുമായ ഖാലിദ് സൽമാൻ അൽ മുഹന്നദി, ഇബ്രാഹീം ഖൽഫാൻ എന്നിവർ മുഖ്യാതിഥികളാവും.
ഖത്തർ റെഡ് ക്രസന്റ് വളണ്ടിയർ ആൻഡ് ലോക്കൽ ഡിപ്പാർട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയരക്ടർ മുന അൽ സുലൈതി, മുഹമ്മദ് അൽ ദോസറി ( ഹമദ് മെഡിയൽ കോർപറേഷൻ പി ആർ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയരക്ടർ ), ക്യാപ്റ്റൻ അബ്ദുല്ല ഖമീസ് അൽ ഹമദ് ( ഖത്തർ സ്പോർട്സ് പൊലീസ്), ലഫ്‌റനന്റ് അബ്ദുൽ അസീസ് ഈസ അൽ മുഹന്നദി ( കമ്മ്യൂണിറ്റി പൊലീസിങ് ), ഖത്തർ മുൻ വോളിബാൾ താരം ഖാലിദ് ഷമി, എമ്പസിയുടെ വിവിധ അപെക്‌സ് ബോഡി ഭാരവാഹികൾ, വിവിധ പ്രവാസി സംഘടന ഭാരവാഹികൾ പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ഫാൻസ് പരേഡിൽ ലോകകപ്പിലേക്ക് ഇതിനോടകം യോഗ്യത നേടിയ ഖത്തർ, ബെൽജിയം, ബ്രസീൽ, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, സ്‌പെയിൻ, ഡെന്മാർക്ക്, നെതർലന്റ്, ജർമ്മനി, സ്വിറ്റ്‌സർലന്റ്, ക്രൊയേഷ്യ, ഇറാൻ, സെർബിയ, സൗത്തുകൊറിയ ടീമുകളുടെയും അതിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്ത്യയുടെയും ജഴ്‌സിയിൽ ഫാൻസുകൾ അണിനിരക്കും. കളരിപ്പയറ്റ്, കുൻഫു, വിവിധ നൃത്തങ്ങൾ എന്നിവയും അരങ്ങേറും.
ഫിയസ്റ്റയോടനുബന്ധിച്ച് നടക്കുന്ന സെവൻസ് ഫൂട്ബാൾ ടൂർണ്ണമെന്റിൽ സിറ്റി എക്‌സ്‌ചേഞ്ച്, മേറ്റ്‌സ് ഖത്തർ, എ ടു സെഡ് ലയൻസ്, ഒറിക്‌സ് എഫ്. സി, എസ്ദാൻ എഫ്.സി, ഐ.സി.എ അലുംനി, ഫ്രൈഡേ എഫ്.സി, ന്യൂട്ടൻ എഫ്.സി തുടങ്ങിയ ഖത്തറിലെ മുൻ നിര പ്രവാസി ടീമുകൾ ഫാൻസ് ജഴ്‌സിയിൽ ഏറ്റുമുട്ടും. കാണികൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരങ്ങളും രുചി വൈവിദ്യങ്ങളുമായി നടുമുറ്റം അടുക്കളയും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.