- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ മരിച്ചു
ദോഹ: പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. കണ്ണൂർ മാട്ടൂൽ തെക്കുമ്പാട് കുട്ടുവൻ വീട്ടിൽ അബ്ദുൽസമദ് (70) ആണ് മരിച്ചത്. ദോഹയിലെ സൂഖ് വാഖിഫിൽ അൽ റഈസ് പെർഫ്യൂം ഷോപ്പ് നടത്തുകയായിരുന്നു. താമസ സ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
നാൽപത് വർഷത്തോളമായി ഖത്തറിൽ പ്രവാസിയായിരുന്ന അദ്ദേഹം നേരത്തെ ബ്ലൂസലൂണിൽ ജോലി ചെയ്തിരുന്നു. പിന്നീടാണ് സ്വന്തമായി പെർഫ്യൂം ഷോപ്പ് ആരംഭിച്ചത്. ഭാര്യ കെ.പി റൗളത്തും ഏകമകൻ റഈസും ഖത്തറിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അബു ഹമൂർ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ന്യൂസ് ഡെസ്ക്
Next Story