- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദയാധനം അടയ്ക്കാൻ പണമില്ല; സ്വദേശി വനിതയെ രക്ഷിക്കാൻ 40 ലക്ഷം രപ നൽകി ഷാർജാ ഭരണാധികാരി
ഷാർജ: ദയാധനം അടയ്ക്കാൻ പണമില്ലാതെ ജയിലിൽ കഴിയുന്ന സ്വദേശി വനിതയെ ജയിലിൽനിന്ന് മോചിപ്പിക്കാൻ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി രണ്ടു ലക്ഷം ദിർഹം (40 ലക്ഷം രൂപ) നൽകുമെന്ന് റിപ്പോർട്ട്. ഷാർജ സർക്കാരിന്റെ റേഡിയോയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയിലൂടെ ഈ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ സുൽത്താൻ പണം നൽകി സഹായിക്കാമെന്ന് വാക്ക് നൽകുകയായിരുന്നു.
ഷാർജ കൽബയിലായിരുന്നു സംഭവം. സ്‌പോൺസറായ ജീവനക്കാരൻ വൈദ്യുതാഘാതമേറ്റു മരിച്ചതിനെ തുടർന്നാണ് ഈ വനിതയെ ജയിലിൽ അടച്ചത്. കൽബ കോടതിയിൽ ഫയൽ ചെയ്ത ക്രിമിനൽ കേസിൽ, തൊഴിലാളിയുടെ കുടുംബത്തിന് ദയാധനം നൽകണമെന്ന് ഉത്തരവായിരുന്നു. എന്നാൽ ജയിലിലുള്ള ഭാര്യയ്ക്കു വേണ്ടി ദയാധനം അടയ്ക്കാൻ തനിക്ക് കഴിവില്ലെന്ന് ഉമ്മുൽ ഖുവൈനിൽ താമസിക്കുന്ന ഭർത്താവ് അബു മുഹമ്മദ് പറഞ്ഞു.
ഷാർജ സർക്കാരിന്റെ റേഡിയോയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയിലാണ്, പണം അടയ്ക്കാൻ തന്റെ വീട് വിൽക്കാൻ ആഗ്രഹിച്ചുവെന്നും പക്ഷേ അതിനുശേഷം എവിടെ താമസിക്കുമെന്ന ആശങ്കയുണ്ടായെന്നും അബു മുഹമ്മദ് പറഞ്ഞത്. ഇതു കേട്ട, റേഡിയോയുടെ സ്ഥിരം ശ്രോതാവായ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പണം നൽകാമെന്ന് അറിയിക്കുകയായിരുന്നു.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒട്ടേറെ പൗരന്മാർ അവരുടെ കഥ ഈ റേഡിയോ പരിപാടിയിൽ പങ്കവച്ചതിനെ തുടർന്ന് സഹായം ലഭിച്ചിട്ടുണ്ട്. 2020 ൽ ഈ പരിപാടിയിലൂടെ ഒരു എമിറാത്തി വനിത പരാതിപ്പെട്ടതിനെത്തുടർന്ന് ഷാർജയിലെ റസിഡൻഷ്യൽ കേന്ദ്രങ്ങളിൽനിന്ന് ബാച്ലേഴ്‌സിനെ ഒഴിവാക്കാൻ ഷെയ്ഖ് ഡോ. സുൽത്താൻ ഉത്തരവിട്ടിരുന്നു. അനധികൃത വാടകക്കാരായ 13,000 ത്തോളം ബാച്ലേഴ്‌സിനാണ് അന്ന് വീടൊഴിയേണ്ടി വന്നത്.