- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത മാസത്തോടെ വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർദ്ധിപ്പിക്കാൻ എനർജിയ; ഏപ്രിൽ 25 മുതൽ വൈദ്യുത നിരക്കിൽ 15 ശതമാനം വർദ്ധനവ്
ആഗോള ഊർജ വിപണിയിലെ വിലക്കയറ്റം കാരണം എനർജിയ അടുത്ത മാസം ഗാർഹിക ഊർജ വില 15 ശതമാനം വർദ്ധിപ്പിക്കുമെ്ന്ന് റിപ്പോർട്ട്.ഏപ്രിൽ 25 മുതൽ നിരക്കിൽ വർദ്ധന വരുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിലൂടെ ജീവിതച്ചെലവ് കുതിച്ചുയരുകയും ഭക്ഷണത്തിന്റെയും ഊർജത്തിന്റെയും വിലയിലും ലഭ്യതയിലും സമ്മർദ്ദം രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ വർദ്ധനവ്.
വൈദ്യുതി നിരക്കിൽ 15% ആണ് വർദ്ധന. അതായത് ആഴ്ചയിൽ ഓരോ ഉപഭോക്താവും ശരാശരി 4.75 യൂറോ അധികമായി നൽകേണ്ടിവരും.ഗ്യാസിന് ആഴ്ചയിൽ 3.45 യൂറോയും, ഡ്യുവൽ ഫ്യുവൽ ഉപഭോക്താക്കൾ അതിന് ആഴ്ചയിൽ 8.20 യൂറോയും വില വർദ്ധന നടപ്പിലാകുന്നതോടെ അധികമായി നൽകേണ്ടിവരും.ഈ മാസം ആദ്യം മറ്റൊരു ഊർജ്ജ കമ്പനിയായ Bord Gais-ഉം നിരക്ക് വർദ്ധന പ്രഖ്യാപിച്ചിരുന്നു.
Next Story