ട്രാഫിക് ലൈറ്റ് സംവിധാനത്തിന് കീഴിൽ ന്യൂസിലൻഡ് ഇപ്പോഴും ചുവപ്പ് സിഗ്നലാണെങ്കിലും ചില നിയമങ്ങളിൽ മാറ്റം വരുത്തി. വെള്ളിയാഴ്ച രാത്രി മുതൽ പുതിയ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിലാവുകയും ചെയ്തിട്ടുണ്ട്.ഔട്ട്ഡോർ ഒത്തുചേരലുകൾക്ക് വലുപ്പ പരിധികളൊന്നും ഉണ്ടാകില്ല, അതേസമയം ഇൻഡോർ ക്രമീകരണങ്ങളിലെ പരിധി 200 ആയി ഇരട്ടിയായി എന്നുള്ളതാണ് പ്രധാന മാറ്റം.

പുറമേയുള്ള ഇവന്റുകളിൽ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. ഇതോടെ ഈ വാരാന്ത്യത്തിൽ നല്ല കാലാവസ്ഥയുണ്ടെങ്കിൽ, ഔട്ട്ഡോർ സ്പോർട്സ് ഇവന്റുകളും കച്ചേരികളും വീണ്ടും പുനരാംരംഭിക്കും. മാത്രമല്ല വാക്‌സിൻ പാസ്‌ക്യുആർ കോഡുകൾ ഇനി ബിസിനസ്സുകൾ കാണിക്കേണ്ടതോടെ നിർബന്ധമായും കൈയിൽ കരുതേണ്ടതോ ഇല്ല.ഇവന്റുകളിൽ വാക്‌സിൻ പാസുകൾ ഇപ്പോഴും ഉപയോഗിക്കേണ്ടതുണ്ട്.

ന്യൂസിലാൻഡഓറഞ്ച് ലെവലിലേക്ക് മാറുമ്പോൾ ഏപ്രിൽ 4-ഓടെ വീണ്ടും ഇളവുകൾ കൈവരും. എല്ലാ ഒത്തുചേരൽ പരിധികളും നീക്കം ചെയ്യപ്പെടും. വീടിനുള്ളിൽ മാസ്‌കുകൾ ആവശ്യമായി വരും.