കാനഡ മറ്റൊരു റെക്കോർഡ് കൂടി തകർത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം- സ്റ്റഡി പെർമിറ്റ് പ്രോഗ്രാം വഴി സ്വാഗതം ചെയ്ത അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണമാണ് റെക്കോഡി്ട്ടത്. അതിൽ ഏറ്റവും്അധികം എത്തിയത് ഇന്ത്യാക്കാരണെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ വർഷം ഏകദേശം 450,000 പുതിയ സ്റ്റഡി പെർമിറ്റുകളാണ് കാനഡ അനുവദിച്ചത്. 2015 മുതൽ ഈ കണക്കുകൾ ഇരട്ടിച്ച് വരികയാണ്. 2019ൽ സൃഷ്ടിച്ച റെക്കോർഡാണ് അനായാസം തകർത്തത്.ഇന്ത്യയാണ് സ്റ്റുഡന്റ് പെർമിറ്റിന്റെ ഗുണം ഏറ്റവും നന്നായി അറിഞ്ഞത്. 217,410 പെർമിറ്റുകളാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ അനുവദിച്ചത്. ചൈന രണ്ടാമതാണ്. ഇവർക്ക് 105,265 സ്റ്റഡി പെർമിറ്റുകളും അനുവദിച്ചു.

മഹാമാരി കാലമായതിനാൽ 2020ൽ കാനഡ 255,000 സ്റ്റഡി പെർമിറ്റുകളാണ് നൽകിയത്. ഡിസംബർ 31 വരെ കാനഡയിൽ 622,000 അന്താരാഷ്ട്ര വിദ്യാർത്ഥികളുണ്ട്. 2019ൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അനുപാതം 640,000 ആയിരുന്നു.

കൊറോണാവൈറസ് വിലക്കുകൾ നീക്കിയതാണ് തിരിച്ചുവരവിലേക്ക് നയിച്ച പ്രധാന കാരണം. പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ് വരുത്തിയതും കാനഡയ്ക്ക് ഗുണമായി. ഡിസ്റ്റൻസ് ലേണിങ് താൽക്കാലികമായി പിജിഡബ്യുപി യോഗ്യതയായി കണക്കാക്കാൻ ഐആർസിസി തയ്യാറായിരുന്നു.

അന്താരാഷ്ട്ര ഗ്രാജുവേറ്റ്സിന് പിജിഡബ്യുപി ലഭിക്കുന്നത് കനേഡിയൻ വർക്ക് എക്സ്പീരിയൻസ് നേടാൻ സഹായിക്കും. ഇത് പെർമനന്റ് റസിഡൻസ് ലഭിക്കാനുള്ള യോഗ്യതയായി കണക്കാക്കും.