മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യവും വേണമെന്നാവശ്യപ്പെട്ട് ന്യൂസൗത്ത് വെയിൽസിലെ നഴ്‌സുമാരും മിഡൈ്വഫുമാരും വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് മിഡ്വൈഫുമാരും നഴ്സുമാരും 24 മണിക്കൂർ ജോലിയിൽ നിന്ന് വിട്ടുനില്ക്കാനാണ് വോട്ട് ചെയ്തത്.

നഴ്സസ് ആൻഡ് മിഡ്വൈവ്സ് അസോസിയേഷന്റെ 160-ലധികം ശാഖകൾ പുതിയ സമരത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ മാർച്ച് 31 ന് ആശുപത്രി പ്രവർത്തനം തടസ്സപ്പെടുമെന്ന് ഉറപ്പായി.

2020 ൽ മഹാമാരി ആരംഭിച്ചപ്പോൾ തന്നെ ഏർപ്പെടുത്തിയ ശമ്പള മരവിപ്പിക്കലിന് നഷ്ടപരിഹാരം നൽകുന്നതിന് 2.5 ശതമാനത്തിലധികം ശമ്പള വർദ്ധനവിനായി നഴ്സുമാർ പോരാടുകയാണ്. മാത്രമല്ലജീവനക്കാരുടെ പ്രതിസന്ധി പരിഹരിക്കുന്നതിലെ പരാജയത്തെക്കുറിച്ച് എൻഎസ്ഡബ്ല്യു സർക്കാരിന് മുന്നറിയിപ്പു നല്കാൻ കൂടിയായാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ആഴ്ചകളായി ജീവനക്കാരുടെ പട്ടികയിലെ വിടവ്, മാസങ്ങളായി ഒഴിവുള്ള തസ്തികകൾ, അധിക ഷിഫ്റ്റുകൾ എടുക്കാൻ ജീവനക്കാർ നിർബന്ധിതരാകൽ ഇവയൊക്കെ നഴ്‌സുമാർ കനത്ത സമ്മർദ്ദങ്ങളാണ് സൃഷ്ടിക്കുന്നത്.ഷിഫ്റ്റ് നഴ്സ്-പേഷ്യന്റ് അനുപാതം, മെച്ചപ്പെട്ട മെറ്റേണിറ്റി സ്റ്റാഫ്, മിതമായ ശമ്പള വർദ്ധനവ് എന്നിവയിലോക്കെ സർക്കാരുമായി ചർച്ചയിൽ തീരുമാനമാകാത്തതാണ് പ്രതിഷേധത്തിന് കാരണം.