- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വധശിക്ഷ നടപ്പാക്കുമ്പോൾ പ്രാർത്ഥന നടത്താൻ കോടതി അനുമതി
വാഷിങ്ടൻ ഡി.സി : വധശിക്ഷയ്ക്കു വിധേയനാകുന്ന പ്രതിയുടെ സ്പിരിച്വൽ അഡ്വൈസർക്ക് ചേംമ്പറിൽ പ്രവേശിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും, ശരീരത്തിൽ സ്പർശിക്കുന്നതിനും അനുമതി നൽകി സുപ്രീംകോടതി. ജോൺ റമിറസ് എന്ന കുറ്റവാളിയുടെ അപ്പീൽ അനുവദിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.
വധശിക്ഷ നടപ്പാക്കുമ്പോൾ പാസ്റ്റർക്ക് ചേംമ്പറിൽ പ്രവേശിക്കാമെന്നും, എന്നാൽ പ്രാർത്ഥിക്കുന്നതിനോ, പ്രതിയെ സ്പർശിക്കുന്നതിനോ അനുമതി നിഷേധിക്കണമെന്നുമുള്ള ടെക്സസ് സംസ്ഥാനത്തിന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളികളഞ്ഞത്. വധശിക്ഷ എന്ന് നടപ്പാക്കുമെന്ന് തീരുമാനമായില്ല.
ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിന്റെ അഭിപ്രായത്തെ എട്ടു ജഡ്ജിമാർ അനുകൂലിച്ചപ്പോൾ ജഡ്ജി ക്ലേരൻസ് തോമസ് വിയോജിപ്പു രേഖപ്പെടുത്തി. 2004 ൽ കവർച്ചക്കിടയിൽ കോർപസ് ക്രിസ്റ്റി കൺവീനിയൻസ് സ്റ്റോർ ജീവനക്കാരനെ 29 തവണ കുത്തികൊലപ്പെടുത്തിയ കേസിലാണ് ജോൺ റമിറസിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 1.25 ഡോളറിനുവേണ്ടിയായിരുന്നു കൊലപാതകം.