കൊല്ലം: കടക്കലിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. നേരത്തെ ചിതറ സ്വദേശികളായ നാല് പേരെ പൊലീസ് കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലാകുന്നവരുടെ ഏണ്ണം അഞ്ചായി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പത്ത് മാസമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഞ്ച് പേർ പിടിയിലായത്. മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടി കഴിഞ്ഞ ജൂൺമാസം മുതൽ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് കൗൺസിലിംഗിൽ വ്യക്തമായത്.

സ്‌കൂളിൽ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പെൺകുട്ടി പറഞ്ഞത് . തുടർന്ന് ചൈൽ ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം.

തിങ്കളാഴ്ച നാല് പേരെ പൊലീസ് പിടികൂടിയിരുന്നു. ഒളിവിലായിരുന്ന പ്രതി സുഹൈലിനെ കഴക്കൂട്ടത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചദിവസം മുതൽ ഇയാൾ ഒളിവിലായിരുന്ന മോബൈൽ ടവ്വർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുഹൈൽ പൊലീസ് വലയിലായത്.

ഇയാൾ സ്വകാര്യബസ്സിലെ ജീവനക്കാരനാണ് ബസ്സിന് ഉള്ളിൽ വച്ച് പെൺകുട്ടി പീഡനത്തിന് ഇരയായതായി പൊലീസ് കണ്ടെത്തി. സുഹൈലിനെ ബസ്സിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ മോഹനൻ, സുധീർ, വിഷ്ണു, നിയാസ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഇവരെ കുടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.