- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിസ് ഓപ്പൺ ബാഡ്മിന്റൺ: മലയാളി താരം പ്രണോയ് ഫൈനലിൽ; സെമിയിൽ കടുത്ത പോരാട്ടത്തിൽ കീഴടക്കിയത് ഇന്തോനേഷ്യൻ താരത്തെ
ബാസൽ: സ്വിസ് ഓപ്പൺ ബാഡ്മിന്റൺ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി മലയാളി താരം എച്എസ് പ്രണോയ്. സെമിയിൽ കടുത്ത പോരാട്ടത്തിൽ ഇന്തോനേഷ്യൻതാരത്തെ കീഴടക്കിയാണ് പ്രണോയിയുടെ മുന്നേറ്റം.
സെമിയിൽ ഇന്തോനേഷ്യൻ താരം അന്റണി സിനിസുക ജിന്റിങിനെ വീഴ്‌ത്തിയാണ് മലയാളി താരം കലാശപ്പോരിനെത്തുന്നത്. ആദ്യ ഗെയിം നേടിയ ശേഷം രണ്ടാം ഗെയിം കൈവിട്ടതിന് പിന്നാലെ മൂന്നാം ഗെയിമിൽ തിരിച്ചടിച്ചാണ് 29കാരനായ താരത്തിന്റെ മുന്നേറ്റം. സ്‌കോർ: 21-19, 19-21, 21-18.
2017ൽ യുഎസ് ഓപ്പണിന്റെ ഫൈനലിൽ കടന്ന ശേഷം ഇതാദ്യമായാണ് പ്രണോയ് ഒരു അന്താരാഷ്ട്ര പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറുന്നത്.
സ്പോർട്സ് ഡെസ്ക്
Next Story