- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കയ്യേറ്റം ചെയ്തു; സുരക്ഷാ വീഴ്ച; അക്രമിയെ പിടികൂടി.
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം. നിതീഷ് കുമാറിനെ കയ്യേറ്റം ചെയ്ത അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. നിതീഷിന്റെ ജന്മനാടായ ഭക്ത്യാർപുരിൽ പൊതുപരിപാടിക്കിടെയാണ് സംഭവം. സ്വാതന്ത്ര്യസമര സേനാനിയായ ശിൽഭദ്ര യാജിയുടെ പ്രതിമയിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനിടെയാണ് അക്രമി കയ്യേറ്റം നടത്തിയത്.
വേദിയിൽ കയറി പുഷ്പാഞ്ജലി അർപ്പിക്കുന്നതിനിടെ, പിന്നിൽ നിന്ന് അതിവേഗം നടന്നുവന്ന അക്രമി പെട്ടെന്ന് തന്നെ മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു. ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ പിടികൂടി. സുരക്ഷാ ഉദ്യോഗസ്ഥർ ചുറ്റിലും നിൽക്കുമ്പോഴായിരുന്നു സുരക്ഷാ വീഴ്ച സംഭവിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Next Story




