- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരുന്തുകൊത്തിയിട്ട കടന്നൽക്കൂട് വീണത് ബൈക്ക് യാത്രക്കാരന്റെ തലയിൽ; കടന്നലുകളുടെ കൂട്ടയാക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

തിരൂർ: മരത്തിനു മുകളിൽനിന്ന് പരുന്തുകൊത്തിയിട്ട കടന്നൽക്കൂട് വീണത് ബൈക്ക് യാത്രക്കാരന്റെ തലയിൽ. കടന്നലുകളുടെ കൂട്ട ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. തൃപ്രങ്ങോട് സ്വദേശി കിരണിനെ (20) ആണ് കടന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ആലിങ്ങൽ റോഡിൽ ബൈക്ക് നിർത്തിയപ്പോഴാണ് സംഭവം.
മരത്തിനു മുകളിലുണ്ടായിരുന്ന വലിയ കടന്നൽക്കൂട് പരുന്തുകൊത്തി താഴെയിട്ടപ്പോൾ വീണത് കിരണിന്റെ തലയിലായിരുന്നു. അപകടം മനസ്സിലാക്കി രക്ഷപ്പെടാൻ വേഗത്തിൽ ബൈക്ക് ഓടിച്ചെങ്കിലും കടന്നൽക്കൂട്ടം പിന്തുടർന്നെത്തി ആക്രമിച്ചു. പരിസരത്തുണ്ടായിരുന്ന 2 പേർക്കും കുത്തേറ്റു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ തലയിലും ദേഹത്തും തറച്ചു കയറിയ അറുപതിൽപരം കടന്നൽ കൊമ്പുകൾ പറിച്ചെടുത്തു. മാസങ്ങൾക്കു മുൻപ് തൃപ്രങ്ങോട്ട് തേങ്ങയിടാൻ കയറിയ യുവാവിനെ കടന്നൽ ആക്രമിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

