മക്ക: 'ഐ സി എഫ് പ്രാവാസത്തിന്റെ അഭയം' എന്ന പ്രമേയത്തിൽ നടത്തിവരുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ കണക്ട് 2022 ഭാഗമായി മക്ക സെൻട്രൽ കമ്മിറ്റി അസീസിയ്യയിൽ വെച്ച് വാർഷിക കൗൺസിൽ സംഘടിപ്പിച്ചു. നവകാലത്ത് ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ട് പോവാൻ നേതൃത്വം തയ്യാറാവുകയും ഉത്തരവാദിത്തമുള്ളവരാവണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു..

ടി എസ് ബദറുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്ത മെമ്പർഷിപ്പ് ക്യാമ്പയിൽ മക്ക നൂറു ശതമാനം പൂർത്തീകരിച്ചു..വാർഷിക കൗൺസിൽ യോഗത്തിൽ ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു നാഷണൽ അഡ്‌മിൻ ആൻഡ് പി ർ പ്രസിഡന്റ് മുഹമ്മദലി വേങ്ങര ഉത്ഘാടനം ചെയ്തു. വിവിധ സമിതി റിപ്പോർട്ടുകൾ കൗൺസിലിൽ അവതരിപ്പിച്ചു.

സൗദി ദേശീയ സംഘടന പ്രസിഡന്റ് നിസാർ കാട്ടിൽ കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി..ഷാഫി ബാഖവി മീനടത്തൂർ (പ്രസിഡന്റ്),മുസ്തഫ കാളോത്ത് (ജനറൽ സെക്രട്ടറി)
അബൂബക്കർ കണ്ണൂർ (ഫിനാൻസ് സെക്രട്ടറി)ബഷീർ സഖാഫി (സംഘടന പ്രസിഡന്റ്)
സൽമാൻ വെങ്ങളം (സെക്രട്ടറി), മുഹമ്മദ് മുസ്ലിയാർ (ദഅവ പ്രസിഡന്റ്)റഷീദ് അസ്ഹരി (സെക്രട്ടറി),ഹനീഫ് അമാനി (വെൽഫയർ&സർവീസ് പ്രസിഡന്റ്)ജമാൽ CK കക്കാട് (സെക്രട്ടറി ), ഹുസൈൻ ഹാജി കൊടിഞ്ഞി (അഡ്‌മിൻ &പിആർ പ്രസിഡന്റ്)സഹീർ കോട്ടക്കൽ(സെക്രട്ടറി ), നാസർ തച്ചം പൊയിൽ (മീഡിയ &പബ്ലിക്കേഷൻ പ്രസിഡന്റ് )മുഹമ്മദലി വലിയോറ (സെക്രട്ടറി ), സഈദ് സഖാഫി കാന്തപുരം (എഡ്യൂക്കേഷൻ പ്രസിഡന്റ് )സിറാജ് വില്ല്യാപ്പള്ളി (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.എമിനെൻസ് ഡയറക്ടർ യഹ്യ ആസിഫലി, IT കോർഡിനേറ്റർ ഇമാം ഷാ, സഫ്വാ കോർഡിനേറ്റർ അബൂബക്കർ പുലാമന്തോൾ എന്നിവരെയും തിരഞ്ഞെടുത്തു