- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒർലാണ്ടോ പള്ളിയിൽ പരി . സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ ഓർമ്മ ആചരിക്കുന്നു
ഒർലാണ്ടോ (ഫ്ളോറിഡ)-: ഒർലാണ്ടോ സെന്റ് എഫ്രേം യാക്കോബായ സുറിയാനിപ്പള്ളിയിൽ, കാലം ചെയ്ത മുൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമൻ ബാവായുടെ ഓർമ്മ മാർച്ച് 27ഞായറാഴ്ച ആചരിക്കുന്നു.1931 ഇൽ ഇറാഖിലെ മൊസൂളിൽ ജനിച്ച പരി .പിതാവ് ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെത്തുടർന്നു മാതാപിതാക്കളുടെ ഇഷ്ട്ടം മനസ്സിലാക്കി ദൈവവഴിയിലേക്കുതിരിയുകയും 15 )O മത്തെ വയസ്സിൽ ശെമ്മാശനായും ഇരുപത്തിഒന്നാമത്തെ വയസ്സിൽ സന്യാസം സ്വീകരിച്ചു റമ്പാനായും അഭിഷേകം ചെയ്യപ്പെട്ടു.
1955 ഇൽ പൂർണ ശെമ്മാശനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം പരി .പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറി സംഘത്തിലേക്ക് ക്ഷണിക്കപ്പെട്ടു .1957 ഇൽ പരി .യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവായാൽ കശീശ്ശാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട അദ്ദേഹം അമേരിക്കയിൽ ഉപരിപഠനത്തിനും ഗവേഷണത്തിനായി പുറപ്പെട്ടു.1961 ഇൽ പരി .യാക്കോബ് തൃതീയൻ പാത്രിയാർക്കീസ് ബാവായാൽ സാഖാ മോർ സേവേറിയോസ് എന്ന പേരിൽ മൊസൂളിലെ മെത്രാപ്പൊലീത്തയായി വാഴിക്കപ്പെട്ട അദ്ദേഹം 1964 ഇൽ പരി .പാത്രിയാർക്കീസ് ബാവായോടൊപ്പം ഭാരതം സന്ദർശിക്കുകയുണ്ടായി . അന്ത്യോഖ്യ മലങ്കര ബന്ധത്തിന്റെ തെളിവായി മൈലാപ്പൂരിൽനിന്നും ഉറഹായിലേക്കു മാറ്റപ്പെട്ട പരി .തോമാശ്ലീഹായുടെ തിരുശേഷിപ്പുകൾ മൊസൂളിലെ സെന്റ് തോമസ് ദേവാലയ പുനരുദ്ധാരണസമയത്തു കണ്ടെടുത്തത് തന്റെ ജീവിതത്തിലെ അവിസ്മരണീയ സംഭവമായി പരി .പിതാവ് കണക്കാക്കിയിരുന്നു.
1980 ഇൽ പരി യാക്കൂബ് തൃതീയൻ ബാവ കാലംചെയ്തതിനെത്തുടർന്നു പരി അന്ത്യോഖ്യാ സിംഹാസനത്തിലെ 122 )-മത്തെ പാത്രിയർക്കീസ് ആയി അദ്ദേഹം വാഴിക്കപ്പെട്ടു.നിരവധി പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം ധാരാളം പട്ടക്കാരെയും മേൽപ്പട്ടക്കാരെയും വാഴിക്കുകയും ഭദ്രാസനങ്ങളുടെ വളർച്ചക്ക് വേണ്ടതെല്ലാം ചെയ്യുകയും ചെയ്തു .മറ്റുസഭാവിഭാഗങ്ങളുമായി ദൃഢമായ ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹം പലപ്രാവശ്യം ഭാരതത്തിൽ ശ്ലൈഹീക സന്ദർശനം നടത്തുകയും ഹൃദ്യമായ പെരുമാറ്റംകൊണ്ടു എല്ലാവരുടെയും സ്നേഹാദരവുകൾ പിടിച്ചുപറ്റുകയും ചെയ്തു.
2014 മാർച്ച് 21 ന് ജർമ്മിനിയിൽ വെച്ചുകാലംചെയ്ത അദ്ദേഹത്തെ ഡമാസ്‌കസിലുള്ള പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലുള്ള ദേവാലയത്തിൽ വൻ ജനാവലിയുടെയും പുരോഹിതശ്രേഷ്ഠരുടെയും മേല്പട്ടക്കാരുടെയും മറ്റു സഭാതലവന്മാരുടെയും സാന്നിധ്യത്തിൽ കബറടക്കം നടത്തി .അന്നേദിവസം രാവിലെ 11 മണിക്ക് പ്രഭാതപ്രാർത്ഥനയെത്തുടർന്നു വിശുദ്ധ കുർബാന ,മധ്യസ്ഥപ്രാർത്ഥന ധൂപപ്രാർത്ഥന നേർച്ചവിളമ്പു എന്നിവ നടത്തപ്പെടും
കൂടുതൽ വിവരങ്ങൾക്ക്
റവ .ഫാ .പോൾ പറമ്പത് Mob 6103574883 (വികാരി)
.ബിജോയ് ചെറിയാൻ Mob 4072320248 (ട്രസ്റ്റി)
.എൻ .സി .മാത്യു Mob 4076019792 (സെക്രട്ടറി)