റോയൽ എൻഫീൽഡുമായി സഹകരിച്ച് അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) സീമ ഭവാനി ശൗര്യ നടത്തുന്ന സ്ത്രീ ശാക്തീകരണത്തിനുവേിയുള്ള എംപവർമെന്റ് റൈഡ്-2022 ഡൽഹിയിൽ നിന്നും 5000-ൽ അധികം കിലോമീറ്റർ സഞ്ചരിച്ച് കന്യാകുമാരിയിലെത്തി. വനിതാ ദിനമായ മാർച്ച് 8-ന് ആരംഭിച്ച യാത്രയിൽ പങ്കെടുക്കുന്നത് ബിഎസ്എഫിന്റെ വനിതാ മോ

ട്ടോർബൈക്ക് സംഘമായ ഡെയർഡെവിൾ ആണ്. ഇൻസ്‌പെക്ടർ ഹിമാൻശു സിറോഹി നയിക്കുന്ന യാത്രയ്ക്ക് മാർച്ച് 26 ശനിയാഴ്ചബിഎസ്എഫ് ഡിഐജിയായ ബേബി ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ സ്വീകരണം നൽകി.

രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീകൾക്കുള്ള പ്രധാനപങ്കിനെ ചൂിക്കാണിക്കുകയും രാജ്യത്തെമ്പാടുമുള്ള പെൺകുട്ടികളെ പ്രചോദിപ്പിക്കുന്നതിന് ഡെയർഡെവിൾ സംഘ െത്ത പ്രശംസിക്കുകയും ചെയ്തു.ബിഎസ്എഫ് ഡിജിയായ പങ്കജ് കുമാർ സിംഗും ബുള്ളറ്റ് യാത്രപൂർത്തിയാക്കിയ വനിതാ റൈഡർമാരെ അഭിനന്ദിച്ചു.

രാജ്യത്തെ പ്രമുഖ നഗരങ്ങളിലൂടെ യാത്ര ചെയ്ത സീമാ ഭവാനിയിലെ വനിതാ റൈഡർമാരുടെ സംഘം അനവധി പെൺകുട്ടികളുമായി സംവദി ച്ചിരുന്നു. യാത്ര മാർച്ച് 28-ന് ചെന്നൈയിൽ അവ
സാനിക്കും. ഡൽഹിയിലെ ഇ ന്ത്യാ ഗേറ്റിൽ നിന്നും ആരംഭിച്ച യാത്ര പഞ്ചാബിലെ വാഗാ അതിർത്തി, ചണ്ഡിഗഢ്, അമൃത്സർ, അട്ടാരി, ബിക്കാനീർ, ഹൈദരാബാദ്, ബംഗളുരു തുടങ്ങിയ നഗരങ്ങൾ സന്ദർശിച്ചശേഷമാണ് കന്യാകുമാരിയിലെ ത്തിയത്.