ജിദ്ദ: വിദ്യാലയങ്ങളിൽ മുസ്ലിം പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കുവാനുള്ള സ്വാതന്ത്ര്യത്തെ തടഞ്ഞുകൊണ്ടുള്ള കർണ്ണാടക ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് വാഫി - വഫിയ്യ ജിദ്ദ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസ്തുത വിധി ഭരണ ഘടന വിഭാവനം ചെയ്യുന്ന മത പരമായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യ പോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ കോടതികളിൽ നിന്നും ഇത്തരം വിധി ഉണ്ടാവുന്നത് ഏറെ ദൗർഭാഗ്യകരമാണെന്നും യോഗം വിലയിരുത്തി. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ചരിത്ര - പഠന യാത്ര സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

ബാഗ്ദാദിയ്യ എസ് ഐ സി ഹാളിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ അധ്യക്ഷത വഹിച്ചു. മുജീബ് റഹ്‌മാനി മൊറയൂർ ഉദ്ഘാടനം ചെയ്തു. മുസ്തഫ ഫൈസി ചേറൂർ, മൊയ്ദീൻ കുട്ടി ഫൈസി പന്തല്ലൂർ, സാലിം ഹൈതമി, സൈനുദ്ധീൻ ഫൈസി പൊന്മള, അൻവർ ഫൈസി, കെ.പി അബ്ദുറഹ്‌മാൻ ഹാജി പുളിക്കൽ, നാസർ ഹാജി കാടാമ്പുഴ, ഉസ്മാൻ എടത്തിൽ, കുഞ്ഞാലി കുമ്മാളിൽ, ഷൗക്കത്ത് കാളികാവ്, അബ്ദുൽ അസീസ്, ഈസ കാളികാവ്, റസീം കണ്ണൂർ, മുസ്തഫ വളാഞ്ചേരി, യൂസുഫ് പട്ടാമ്പി, മുഹമ്മദ് മണ്ണാർക്കാട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു

ജനറൽ സെക്രട്ടറി ദിൽഷാദ് കാടാമ്പുഴ സ്വാഗതവും മുസവ്വിർ കോഡൂർ നന്ദിയും പറഞ്ഞു.