- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഉത്സവാന്തരീക്ഷത്തിൽ എക്‌സ്പാറ്റ് സ്‌പോർട്ടീവ് ഇന്ത്യൻ ഫാൻസ് ഫിയസ്റ്റക്ക് ഉജ്ജ്വല തുടക്കം
ദോഹ: ലോകകപ്പ് ആരവങ്ങൾക്ക് ആവേശം പകരാൻ എക്‌സ്പാറ്റ് സ്‌പോർട്ടീവ് സംഘടിപ്പിക്കുന്ന ഇന്ത്യൻ ഫാൻസ് ഫിയസ്റ്റക്ക് ഉത്സവാന്തരീക്ഷത്തിൽ ഉജ്വല തുടക്കം.നൂറുകണക്കിന് പ്രവാസികളെ സാക്ഷിയാക്കി മിസൈമീർ ഹാമിൽട്ടൻ ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ ഖത്തറിന്റെ ഫൂട്ബാൾ ഇതിഹാസ താരങ്ങളും ഫിഫ വേൾഡ് കപ്പ് ഖത്തർ ലെഗസി അമ്പാസഡർമാരുമായ ഖാലിദ് സൽമാൻ അൽ മുഹന്നദി, ഇബ്രാഹീം ഖൽഫാൻ തുടങ്ങിയവരും ഖത്തർ മന്ത്രാലയത്തിലെ പ്രമുഖരും ഇന്ത്യൻ എമ്പസിക്ക് കീഴിലെ അപക്‌സ് ബോഡി ഭാരവാഹികളും പങ്കെടുത്തു.
ഖത്തർ കമ്മ്യൂണിറ്റി പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ഡോക്ടർ ഇബ്രാഹിം മുഹമ്മദ് അൽ സുമൈഹ് ഉദ്ഘാടന പ്രഭാഷണം നിർവ്വഹിച്ചു. ഖത്തർ പൊലീസ് കായിക വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി കാപ്റ്റൻ അബ്ദുല്ല കമീസ് അൽ ഹമദ്, ഹമദ് മെഡിക്കൽ കോർപറേഷൻ ആക്ടിങ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ ദോസരി, കമ്മ്യൂണിറ്റി പൊലീസ് അവയർനസ് ഓഫീസർ ലഫ്റ്റനന്റ് അബ്ദുൽ അസീസ് ഈസ് ആൽ മുഹന്നദി, ഖത്തർ മുൻ വോളിബാൾ താരം ഖാലിദ് ഷാമി, ഫൈസൽ ഖാലിദ്, ഐ.സി.ബി.എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിങ് കമ്മറ്റി അംഗങ്ങളായ സഫീർ റഹ്‌മാൻ, വർക്കി ബോബൻ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി സാബിത് സഹീർ, ഐ.സി.ബി.എഫ് മാനേജിങ് കമ്മറ്റി അംഗം ഇർഫാൻ അൻസാരി, സിഐ.സി പ്രസിഡന്റ് ടികെ ഖാസിം, കൾച്ചറൽ ഫോറം ആക്ടിങ് പ്രസിഡണ്ട് ഷാനവാസ് ഖാലിദ്, ക്യു.എഫ്.എം റേഡിയോ സിഇഒ അൻ വർ ഹുസൈൻ, വൺ ഇന്ത്യ ജനറൽ സെക്രട്ടറീ ലുത്ഫി ഖാൻ, തെലുങ്കാന വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഖാജാ നിസാമുദ്ദീൻ, ആഭ്യന്തര മന്ത്രാലയം കമ്യൂണിറ്റി ഓഫീസർ ഫൈസൽ ഹുദവി, ഇങ്കാസ് പ്രതിനിധി കെ.കെ ഉസ്മാൻ, നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി, ഐ.സി.സി മെമ്പർ അനീഷ് ജോർജ് ഫാൻസ് ഫിയസ്റ്റ രക്ഷാധികാരികളായ കെ.സി അബ്ദുല്ലത്തീഫ്, ഡോ. താജ് ആലുവ ഫാൻസ് ഫിയസ്റ്റ ചെയർമാൻ സുഹൈൽ ശാന്തപുരം വൈസ് ചെയർമാൻ ശശിധര പണിക്കർ തുടങ്ങിയവർ ഖത്തർ ലോകകപ്പിലേക്ക് ഇതിനോടകം യോഗ്യത നേടിയ ഖത്തർ, ബെൽജിയം, ബ്രസീൽ, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, സ്‌പെയിൻ, ഡെന്മാർക്ക്, നെതർലന്റ്, ജർമ്മനി, സ്വിറ്റ്‌സർലന്റ്, ക്രൊയേഷ്യ, ഇറാൻ, സെർബിയ, സൗത്തുകൊറിയ ടീമുകളുടെ ടീമുകളുടെ ഫാൻസ് ടീം ക്യാപ്റ്റന്മാർക്ക് പതാകകൾ കൈമാറി.
ഫാൻസ് ഫിയസ്റ്റയിൽ ഐക്യദാർഢ്യ ടീമായി പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ പതാക ക്യാപ്റ്റൻ നുഫൈസയും സ്‌പോർട്ടീവ് പതാക ജനറൽ കൺവീനർ താസീൻ അമീനും ഖത്തർ പതാക ടീം വെൽഫെയർ ക്യാപ്റ്റൻ സഞ്ചയ് ചെറിയാനും ഏറ്റുവാങ്ങി. ഖത്തർ ലോകകപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് അതിഥികൾ ബഹുവർണ്ണ ബലൂണുകൾ ആകാശത്തിലുയർത്തി. തുടർന്ന് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ടീമുകളും ഫാൻസും അണിനിരന്ന പരേഡ് അരങ്ങേറി. കളരിപ്പയറ്റ്, കുങ്ങ്ഫൂ, വിവിധ നൃത്ത നൃത്യങ്ങൾ, പരമ്പരാഗത ഖത്തരി വേഷങ്ങളിലും കായിക വേഷങ്ങളിലും എത്തിയ കുട്ടികൾ എന്നിവ പരേഡിന് കൊഴുപ്പേകി.
ഫിയസ്റ്റയോടനുബന്ധിച്ച് നടക്കുന്ന സെവൻസ് ഫൂട്ബാൾ ടൂർണ്ണമെന്റിൽ സിറ്റി എക്‌സ്‌ചേഞ്ച്, മേറ്റ്‌സ് ഖത്തർ, എ ടു സെഡ് ലയൻസ്, ഒറിക്‌സ് എഫ്. സി, എസ്ദാൻ എഫ്.സി, ഐ.സി.എ അലുംനി, ഫ്രൈഡേ എഫ്.സി, ന്യൂട്ടൻ എഫ്.സി തുടങ്ങിയ ഖത്തറിലെ മുൻ നിര പ്രവാസി ടീമുകൾ ഫാൻസ് ജഴ്‌സിയിൽ ഏറ്റുമുട്ടും. കാണികൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരങ്ങളും രുചി വൈവിദ്യങ്ങളുമായി നടുമുറ്റം അടുക്കളയും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു