മാനിൽ റമദാനിലെ പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ സമയക്രമം മന്ത്രാലയം പ്രഖ്യാപിച്ചതായി ഒമാൻ ന്യൂസ് ഏജൻസി(ഒ.എൻ.എ) അറിയിച്ചു.മന്ത്രാലയങ്ങളുടെയും പബ്ലിക് അഥോറിറ്റികളുടെയും തൊഴിൽ സമയം രാവില ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ ആയിരിക്കും.

സ്വകാര്യ മേഖലയിലെ മുസ്ലിം ജീവനക്കാർക്ക് ദിവസവും ആറ് മണിക്കൂറായിരിക്കും ജോലി സമയം. ഒരു ആഴ്ചയിലെ ആകെ ജോലിസമയം 30 മണിക്കൂർ ആയിരിക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.'