- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡെപ്യൂട്ടികളുടെ വെടിയേറ്റു മരിച്ചയാളുടെ കുടുംബത്തിന് 10.37 മില്യൻ ഡോളർ നഷ്ടപരിഹാരം
ടെക്സസ്: രണ്ടു ഡപ്യൂട്ടികൾ ചേർന്നു വെടിവച്ചു കൊലപ്പെടുത്തിയ ഗിൽബർട്ട് ഫ്ലോർസിന്റെ കുടുംബാംഗങ്ങൾക്ക് 10.37 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ബാക്ലർ കൗണ്ടി ജൂറി വിധിച്ചു. റോബർട്ട് ഡാഞ്ചസ്, ഗ്രോഗ് ഹസ്‌ക്വസ് എന്നീ ഷെറിഫ് ഡപ്യൂട്ടികളാണു നഷ്ടപരിഹാരതുക നൽകേണ്ടത്.
2015 ഓഗസ്റ്റ് 28ന് സാൻഅന്റോണിയായിലെ ഒരു വീട്ടിലായിരുന്നു സംഭവം. മകൻ വീട്ടിൽ ബഹളം വയ്ക്കുന്നുവെന്നും ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നുവെന്നും ഗിൽബർട്ടിന്റെ അമ്മ പൊലീസിൽ വിളിച്ചറിയിച്ചു. സ്ഥലത്തെത്തിയ പൊലിസ് കയ്യിൽ കത്തിയുമായി നിൽക്കുന്ന ഗിൽബർട്ടിനോട് ൈകകൾ ഉയർത്താനും കത്തി താഴെയിടാനും നിർദേശിച്ചു. പലതവണ ആവശ്യപ്പെട്ടപ്പോൾ രണ്ടു കൈകളും ഉയർത്തിയെങ്കിലും കത്തി കയ്യിൽ തന്നെ ഉണ്ടായിരുന്നു.
കത്തി താഴെ ഇടാൻ വിസമ്മതിച്ചതിനാൽ കത്തിയുമായി ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നു കരുതിയാണു വെടിയുതിർത്തതെന്നു പൊലിസ് പറഞ്ഞു.
മാതാവ് 911 വിളിച്ചു പൊലിസിൽ വിവരം അറിയിച്ചപ്പോൾ തന്നെ മകൻ പൊലിസിനാൽ മരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് എന്നറിയിച്ചിരുന്നു.
ഈ സംഭവത്തിൽ ഒരു മാസത്തെ സസ്പെൻഷനു ശേഷം ഇരു ഡപ്യൂട്ടികളും ജോലിയിൽ തിരിച്ചെത്തുകയും ജൂറി ഇവർക്കെതിരെ കേസ്സെടുക്കാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു.
പിന്നീട് കുടുംബാംഗങ്ങൾ നൽകിയ സിവിൽ കേസ്സിലാണ് ജൂറിയുടെ വിധി. പൊലിസ് ഗിൽബർട്ടിന്റെ സിവിൽ റൈറ്റ്സ് ലംഘിച്ചുവെന്നും അമിതവും മരണത്തിനു കാരണമാകുന്നതുമായ ഫോഴ്സ് ഉപയോഗിച്ചെന്നും ജൂറി കണ്ടെത്തി.അമിത ഫോഴ്സ് ഉപയോഗിക്കുന്ന അമേരിക്കൻ ഷെറിഫുകൾക്ക് ഈ വിധി ഒരു മുന്നറിയിപ്പാണെന്ന് അറ്റോർണി തോമസ് ഹെൻട്രി പറഞ്ഞു.