- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
റഷ്യയിൽ ഭരണമാറ്റം: അമേരിക്കയുടെ നയമല്ലെന്നു ജൂലിയാന സ്മിത്ത്
വാഷിങ്ടൻ: റഷ്യ യുക്രെയ്ൻ യുദ്ധത്തിന് പരിഹാരം കണ്ടെത്തുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഐക്യരാഷ്ട്ര സഭയും നാറ്റോയും പരാജയപ്പെട്ട സാഹചര്യത്തിൽ റഷ്യയിൽ ഭരണം മാറുക എന്നത് അമേരിക്കയുടെ നയമല്ലെന്നു നാറ്റോയുടെ അമേരിക്കൻ അംബാസഡർ ജൂലിയാന സ്മിത്ത് വ്യക്തമാക്കി.
യൂറോപ്യൻ പര്യടനത്തിനിടയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയെ കുറിച്ചു പ്രതികരിക്കുകയായിരുന്നു ജൂലിയാന.റഷ്യൻ പ്രസിഡന്റ് പുടിന് അധികാരത്തിൽ തുടരാനാകില്ല എന്ന വിവാദ പ്രസ്താവന ശനിയാഴ്ച അമേരിക്കൻ പ്രസിഡന്റ് നടത്തിയിരുന്നു.പുടിന്റെ ഭരണത്തെ അട്ടിമറിക്കുക എന്നതല്ല ഈ പ്രസ്താവന കൊണ്ടു ഉദ്ദേശിക്കുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു.
പോളണ്ട് പര്യടനം കഴിഞ്ഞു വാഷിങ്ടനിൽ തിരിച്ചെത്തിയ പ്രസിഡന്റ് ഞായറാഴ്ച പള്ളിയിലെ ആരാധനയിൽ പങ്കെടുത്തു പുറത്തിറങ്ങവേ ചുറ്റും കൂടിയ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് റഷ്യൻ ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുള്ള യാതൊരു ആഹ്വാനവും ഞാൻ നൽകിയിട്ടില്ല എന്നാണു പറഞ്ഞത്
ഇതിനു മുൻപു ബൈഡൻ പോളണ്ടിൽ അമേരിക്കൻ സൈനികരെ സന്ദർശിച്ചു നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. യുക്രെയ്നിൽ നിങ്ങൾ ചെല്ലുമ്പോൾ അവിടെയുള്ള ജനങ്ങൾ എങ്ങനെയാണു യുദ്ധത്തിൽ പങ്കെടുക്കുന്നത് എന്നു കാണാമെന്നായിരുന്നു ബൈഡൻ പറഞ്ഞത്. അമേരിക്ക യുക്രെയ്നിലേക്ക് സൈന്യത്തെ അയയ്ക്കുമോ എന്ന ഉഹാപോഹം പരഞ്ഞിരുന്നു. ഇതിനെതിരെ വൈറ്റ് ഹൗസ് വ്യാഖ്യാനവുമായി രംഗത്തെത്തിയിരുന്നു.