- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാരിയെ അന്യായമായി സസ്പെൻഡ് ചെയ്‌തെന്ന് ആരോപണം; സി പി എം നിയന്ത്രണത്തിലുള്ള വടകര സഹകരണ ആശുപത്രിയിൽ സിഐടിയു സമരം
കോഴിക്കോട് : സി പി എം ഭരണ സമിതിയുടെ നിയന്ത്രണത്തിലുള്ള വടകര സഹകരണ ആശുപത്രിയിൽ സി ഐ ടി യു സമരം. ജീവനക്കാരിയെ അന്യായമായി സസ്‌പെന്റ് ചെയ്‌തെന്ന് ആരോപിച്ചാണ് സി ഐ ടി യു സൂചനാ സമരം നടത്തിയത്. ആശുപത്രി ജീവനക്കാരിയായ സിന്ധുവിനെ ആശുപത്രി മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തിരുന്നു.
കേരളാ കോ ഓപ്പറേറ്റീവ് യൂണിയൻ (സിഐടിയു) യൂണിറ്റ് സെക്രട്ടറിയായ സിന്ധുവിനെ അന്യായമായും, നിയമ വിരുദ്ധമായുമാണ് സസ്‌പെന്റ് ചെയ്തതെന്നാണ് സി ഐ ടി യു ആരോപണം. സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂണിയൻ വടകര ഏരിയാ കമ്മിറ്റി ആശുപത്രിക്ക് മുന്നിൽ സൂചനാ സമരം സംഘടിപ്പിച്ചു. സമരം സി ഐ ടി യു ജില്ലാ കമ്മറ്റി അംഗം വേണു കക്കട്ടിൽ ഉൽഘാടനം ചെയ്തു.
യൂണിയൻ ഏരിയാ പ്രസിഡണ്ട് ടി എം ഷൈജു അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ലാ സെകട്ടറി വി കെ വിനു, യൂണിയൻ ഏരിയാ ട്രഷറർ ഇ രവികൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി കെ പി സജിത്ത് കുമാർ സ്വാഗതം പറഞ്ഞു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.