- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ട ഗോളുകളുമായി മാസിഡോണിയയെ തകർത്ത് ബ്രൂണോ; ഖത്തർ ലോകകപ്പിന് യോഗ്യത നേടി ക്രിസ്റ്റിയാനോ റൊണാൾഡോയും പോർച്ചുഗലും
പോർച്ചുഗൽ: ഖത്തർ ലോകകപ്പ് ഉറപ്പിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോയും പോർച്ചുഗലും. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വടക്കൻ മാസിഡോണിയയെ തകർത്തെറിഞ്ഞാണ് പോർച്ചുഗൽ തങ്ങളുടെ സാന്നിധ്യം അരക്കിട്ടുറപ്പിച്ചത്. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ പോർച്ചുഗൽ, മാസിഡോണിയയെ അക്ഷരാർത്ഥത്തിൽ തൂത്ത് വാരുകയായിരുന്നു.
ഇരട്ട ഗോളുകളുമായി ബ്രൂണോ ഫെർണാണ്ടസ് ആണ് പോർച്ചുഗലിന്റെ ഭാവി നിർണയിച്ചത്. ബ്രൂണോ തിളങ്ങിയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പോർച്ചുഗലിന്റെ ജയം. കഴിഞ്ഞ മത്സരത്തിൽ ഇറ്റലിയെ പരാജയപ്പെടുത്തി അവരെ ലോകകപ്പിന് പുറത്താക്കിയ വടക്കൻ മാസിഡോണിയക്ക് പക്ഷേ പോർച്ചുഗലിനെതിരേ ആ പ്രകടനം പുറത്തെടുക്കാനായില്ല.
32-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമൊത്ത് നടത്തിയ ഒരു മുന്നേറ്റത്തിനൊടുവിൽ ബ്രൂണോ പോർച്ചുഗലിന്റെ ആദ്യ ഗോൾ നേടി. തുടർന്ന് 65-ാം മിനിറ്റിൽ ഡിയോഗോ ജോട്ടയുടെ പാസിൽ നിന്ന് രണ്ടാം ഗോളും നേടിയ ബ്രൂണോ പോർച്ചുഗലിന്റെ ഖത്തർ ലോകകപ്പ് ബർത്ത് ഉറപ്പിച്ചു. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അഞ്ചാം ലോകകപ്പാണിത്.
യോഗ്യത റൗണ്ടിൽ ജർമ്മനിയെയും അവർ വീഴ്‌ത്തിയിരുന്നു. തുർക്കിക്കെതിരേ 3-1ന്റെ ജയം നേടിയെങ്കിലും പോർച്ചുഗലിന് ഇന്ന് കാര്യങ്ങൾ എളുപ്പമാവില്ല. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയെന്നാണ് ക്യാപ്റ്റൻ റൊണാൾഡോ ഈ മത്സരത്തെ വിഷേശിപ്പിച്ചത്.