- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി അറേബ്യയിലേക്കുള്ള വിമാനസർവ്വീസുകളുടെ എണ്ണം കൂട്ടാൻ കേന്ദ്രസർക്കാർ സമ്മർദ്ദം ചെലുത്തുക: നവയുഗം
അൽ കോബാർ: കൊറോണ നിയന്ത്രണങ്ങൾ നീക്കിയ ശേഷം ഇന്ത്യ-സൗദി വൈമാനികസർവ്വീസുകൾ പുനഃരാരംഭിച്ച പശ്ചാത്തലത്തിൽ, സൗദിപ്രവാസികളുടെ യാത്രസൗകര്യം വർദ്ധിപ്പിക്കാനായി സൗദിയിലേക്കുള്ള വിമാനസർവ്വീസുകളുടെ എണ്ണം കൂട്ടാൻ കേന്ദ്രസർക്കാർ വിമാനകമ്പനികളുടെ മേൽ സമ്മർദ്ദം ചെലുത്തണമെന്ന് കോബാർ അക്രബിയ യുണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോബാർ അക്രബിയയിൽ രചിൻചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റിഅംഗം പ്രിജി കൊല്ലം ഉത്ഘാടനം ചെയ്തു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, കോബാർ മേഖല കമ്മിറ്റി പ്രസിഡന്റ് ബിജു വർക്കി, കേന്ദ്രകമ്മിറ്റി അംഗം സഹീർഷാ, അനീഷ കലാം എന്നിവർ ആശംസപ്രസംഗം നടത്തി.
നവയുഗം അക്രബിയ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി മുഹമ്മദ് ഷഫീക് (രക്ഷാധികാരി), സന്തോഷ് സി (പ്രസിഡന്റ്), കെ.കൃഷ്ണൻ (വൈസ് പ്രസിഡന്റ്), രചിൻചന്ദ്രൻ (സെക്രട്ടറി), അബ്ദുൾ കലാം (ജോയിന്റ് സെക്രട്ടറി) എന്നിവരെയും, പത്തംഗ യൂണിറ്റ് എക്‌സിക്യൂട്ടീവിനേയും സമ്മേളനം തെരെഞ്ഞെടുത്തു.