- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജനം ആഗ്രഹിക്കുന്നത് പുട്ടിൻ രാജ്യം ഭരിക്കരുതെന്ന്, ഭരണമാറ്റം അമേരിക്കൻ നയമല്ലെന്ന് ബൈഡൻ
വാഷിങ്ടൺ ഡിസി: ദൈവത്തെ ഓർത്ത് ആ മനുഷ്യൻ അധികാരത്തിൽ തുടരരുതെന്ന് (For God's Sake, this man cannot remain in power) ബൈഡന്റെ പ്രസ്താവന വിവാദമായതിനെ തുടർന്ന് പുതിയ വ്യാഖ്യാനവുമായ അദ്ദേഹം രംഗത്തെത്തി.
മാർച്ച് 28ന് മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യവെ ബൈഡൻ തന്റെ പ്രഖ്യാപനത്തിൽ നിന്നു പുറകോട്ടു പോകാൻ തയാറായില്ല. ജനം ആഗ്രഹിക്കുന്നതു പുട്ടിൻ രാജ്യം ഭരിക്കരുതെന്നാണെന്നും, ഭരണമാറ്റമെന്നത് അമേരിക്കൻ നയമല്ലെന്നും ആവർത്തിച്ചു.
പുട്ടിന്റെ പെരുമാറ്റം അതിരുകവിഞ്ഞതാണെന്നും, പുട്ടിനെ കുറിച്ചുള്ള തന്റെ അഭിപ്രായത്തിന് കൂടുതൽ പ്രസക്തിയുണ്ടെന്നും ബൈഡൻ പറഞ്ഞു. താൻ ധാർമ്മികരോഷം പ്രകടിപ്പിക്കുന്നത് പുട്ടിന്റെ ഭീകരവും, അധാർമികവുമായ പ്രവർത്തനങ്ങളോടുമാണെന്നും ബൈഡൻ പറഞ്ഞു.
യൂറോപ്യൻ പര്യടനത്തിൽ ബൈഡൻ നടത്തിയ പല പ്രസ്താവനകളോടും വൈറ്റ് ഹൈസ് വിമുഖത പ്രകടിപ്പിക്കുകയും പല സന്ദർഭങ്ങളിലും അതിനെ തിരുത്തുകയോ, മറ്റു വിധത്തിൽ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ടി വന്നതെന്ന പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് എന്റെ പ്രസ്താവനകളിൽ നിന്നും ഞാൻ ഒരിക്കലും പുറകോട്ടു പോയിട്ടില്ല എന്നായിരുന്നു ബൈഡന്റെ മറുപടി.
റഷ്യ യുക്രെയ്നെതിരെ രാസായുധം ഉപയോഗിക്കുകയാണെങ്കിൽ പ്രതികരണമെ ന്തായിരിക്കുമെന്ന ചോദ്യത്തിന് അതു സംഗതികൾ കൂടുതൽ വഷളാക്കുമെന്നാണ് ബൈഡൻ മുന്നറിയിപ്പു നൽകിയത്. ബൈഡന്റെ ഓരോ പ്രസ്താവനകൾക്കും മറുപടിയായി റഷ്യ യുക്രെയ്നെതിരെയുള്ള ആക്രമണവും ശക്തിപ്പെടുത്തുകയാണ്.