- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.പി.സി മിഡ് വെസ്റ്റ് റീജിയന് പുതിയ നേതൃത്വം
ഡാളസ്: ഡാളസിലുള്ള ഐ.പി.സി ടാബർനാക്കളിൽ മാർച്ച് 26-നു കൂടിയ ഐ.പി.സി മിഡ് വെസ്റ്റ് റീജിയന്റെ ജനറൽ ബോഡിയിൽ അടുത്ത മൂന്നു വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമയിലുള്ള ഐ.പി.സി ഹെബ്രോണിന്റെ സീനിയർ പാസ്റ്ററും അറിയപ്പെടുന്ന കൺവൻഷൻ പ്രാസംഗീകനുമാണ്. സെക്രട്ടറി പാസ്റ്റർ കെ .വി . തോമസ് ഡാളസിൽ ഉള്ള ഹെബ്രോൻ പെന്തകോസ്റ്റൽ ഫെല്ലോഷിപ് ചർച്ചിന്റെ സീനിയർ പാസ്റ്റർ ആണ് മിഡ്വെസ്റ്റ് റീജിയനിൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള പരിചയസമ്പന്നനുമാണ്. ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ജോഷൻ ഡാനിയേൽ ഹൂസ്റ്റൺ ഐ.പി.സി ഹെബ്രോണിന്റെ മുൻ ട്രഷററും പി.സി നാക്ക് കോൺഫറൻസിന്റെ യൂത്ത് കോർഡിനേറ്ററുമായി പ്രവർത്തിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റായി പാസ്റ്റർ ജെയ്സ് പി. ഏബ്രഹാം, ജോയിന്റ് സെക്രട്ടറിയായി ഫിന്നി സാം, മിഷൻ കോർഡിനേറ്ററായി സാക്ക് ചെറിയാൻ, ചാരിറ്റി കോർഡിനേറ്ററായി കെ.വി. ഏബ്രഹാം, ഓഡിറ്ററായി ജോയി തുമ്പമൺ, മീഡിയ കോർഡിനേറ്ററായി ഫിന്നി രാജു ഹൂസ്റ്റൺ, ജനറൽ കൗൺസിൽ മെമ്പർ ഇലക്ട് ആയി ബാബു കൊടുന്തറ എന്നിവരേയും തെരഞ്ഞെടുത്തു. ഇവരെ കൂടാതെ 51 അംഗ കൗൺസിൽ അംഗങ്ങളേയും തെരഞ്ഞെടുത്തിട്ടുണ്ട്.
ഐ.പി.സിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളിൽ ഒന്നാണ് മിഡ്വെസ്റ്റ് റീജിയൻ. ഏതാണ്ട് 23 സഭകളുള്ള ഈ റീജിയൻ ഡാളസ്, ഒക്കലഹോമ, ഹൂസ്റ്റൺ, സാൻ അന്റോണിയോ, ഓസ്റ്റിൻ എന്നീ പട്ടണങ്ങളിലുള്ള ഐ.പി.സി സഭകളുടെ ഐക്യകൂട്ടായ്മയാണ്. കൺവൻഷനുകൾ, സെമിനാറുകൾ, ജീവകാരുണ്യ പ്രേക്ഷിത പ്രവർത്തനങ്ങൾ എന്നിവ നടത്തിവരുന്നു.