നാട്ടിൽപോകാനായി മസ്‌കത്ത് വിമാനത്താവളത്തിൽ എത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ വലപ്പാട് സ്വദേശി പുതിയ വീട്ടിൽ ഹുസൈനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഹെയിലിലായിരുന്നു താമസം.

എസി മെക്കാനിക്കായി ജോലിചെയ്തുവരികയായിരുന്നു. കൊച്ചിയിലേക്കുള്ള വിമാനത്തിൽ പോകാനെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിതാവ്: പരേതനായ കുഞ്ഞിമോൻ അബ്ദുൽ ഖാദർ. മാതാവ്: ഫാത്തിമ. ഭാര്യ: സൈതഭാനു. മക്കൾ: ഗസല, ആദിൽ