മദാന് മുന്നോടിയായി യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാനും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. വിവിധ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 540 തടവുകാരെ മോചിപ്പിക്കാനാണ് ശൈഖ് ഖലീഫ ഉത്തരവിട്ടിരിക്കുന്നത്.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം 659പേർക്കാണ് മാപ്പുനൽകി ഉത്തരവിട്ടിരിക്കുന്നത്. ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും റമദാന് മുന്നോടിയായി 210തടവുകാർക്ക് മോചനം പ്രഖ്യാപിച്ചിട്ടുണ്ട്.'