കുവൈത്തിലെ സകൂളുകളിലെ പിസിആർ പരിശോധനാ നിബന്ധന റദ്ദാക്കി വിദ്യാഭ്യാസ മന്ത്രാലയം.വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. അലി അൽ മുദാഫ് തീരുമാനം പുറപ്പെടുവിച്ചത്. ഇതോടെ വാക്‌സിനേഷൻ എടുക്കാത്ത വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ സ്‌കൂളിൽ പ്രവേശിക്കാം.

നേരത്തെ വാക്‌സിനേഷൻ എടുക്കാത്ത വിദ്യാർത്ഥികൾക്കും, ജീവനക്കാർക്കും ആർടിപിസിആർ നെഗറ്റീവ് റിസൾട്ട്ഉണ്ടെങ്കിൽ മാത്രമേ സ്‌കൂളുകളിൽ പ്രവേശനം അനുവദിച്ചിരുന്നുള്ളു. ഈ തീരുമാനത്തിൽ മാറ്റാം വന്നതോടെ നിരന്തരം ആർടിപിസിആർ എടുക്കേണ്ട ബുദ്ധിമുട്ടിന് ആശ്വാസമായിരിക്കുകയാണ്.