- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാൻകാർഡും ആധാറും ബന്ധിപ്പിക്കുന്നതിന് ഉള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കും; ബന്ധിപ്പിക്കാത്തവർ 500 മുതൽ 1000 രൂപ വരെ പിഴ നൽകേണ്ടി വരും
ന്യൂഡൽഹി: പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31ന് അവസാനിക്കും. വ്യാഴാഴ്ചക്കകം പാൻകാർഡുകളെ ആധാറുമായി ബന്ധിപ്പിക്കാത്ത നികുതി ദായകർ 500 മുതൽ 1000 രൂപ വരെ പിഴ നൽകേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പു നൽകി. സമയപരിധി കഴിഞ്ഞാൽ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ പ്രവർത്തന ക്ഷമമല്ലാതാകാനും സാധ്യതയുണ്ട്.
മാർച്ച് 31ന് ശേഷം 500 രൂപ പിഴ നൽകി അടുത്ത മൂന്നു മാസത്തിനകം പാൻ-ആധാർ ലിങ്കിങ് പൂർത്തീകരിക്കാം. ശേഷം 1000 രൂപ പിഴ നൽകേണ്ടിവരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) അറിയിപ്പിൽ വ്യക്തമാക്കി. ആദായ നികുതി പോർട്ടലിൽ ലോഗിൻ ചെയ്ത് ലിങ്കിങ് പൂർത്തീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സി.ബി.ഡി.ടി നികുതി ദായകരോട് നിർദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story