ന്യൂഡൽഹിന്മ കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) മൂന്ന് ശതമാനം വർദ്ധിപ്പിച്ചു. പെൻഷൻകാരുടെ ആശ്വാസബത്തയും (ഡിആർ) മൂന്നു ശതമാനം വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനമായി. അടിസ്ഥാന ശമ്പളത്തിന്റെ 31 ശതമാനത്തിൽനിന്ന് 34 ശതമാനമായാണ് ഡിഎ വർധിപ്പിച്ചത്.

2022 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വെള്ളിയാഴ്ച വർധനവ് നിലവിൽവരും. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ നിർദേശപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ തീരുമാനം. 47.68 ലക്ഷം ജീവനക്കാർക്കും 68.62 ലക്ഷം പെൻഷൻകാർക്കും ബാധകമാവും.