- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഫ്റ്റ്വെയർ അവതാളത്തിലായി; ബ്രിട്ടീഷ് എയർവേയ്സ് വീണ്ടും ലാൻഡ് ചെയ്യനോ പറന്നു പൊങ്ങണോ എന്നറിയാതെ ആകാശത്തും വിമാനത്താവളങ്ങളിലും കുടുങ്ങി; നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; ബ്രിട്ടണിലുണ്ടായ ആകാശ പ്രതിസന്ധി ഇങ്ങനെ
ഒരു സാങ്കേതിക പിഴവ് മൂലം ഇന്ന യൂറോപ്പിലാകമാനമായി ബ്രിട്ടീഷ് എയർവേയ്സിന്റെ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്രക്കാർ വലഞ്ഞു. ഹീത്രൂ വിമാനത്താവളത്തിലെ ടെർമിനൽ 5 ൽ യാത്രക്കാരുടെ നീണ്ട നിരയായിരുന്നു. ലണ്ടനിൽ ഇറങ്ങിയ യാത്രക്കാർക്കും തലവേദന തന്നെയായിരുന്നു പലർക്കും വിമാനത്താവളത്തിൽ നിന്നും പുറത്തു കടക്കാൻ രണ്ടു മണീക്കൂർ വരെ സമയമെടുത്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹീത്രൂവിലിറങ്ങേണ്ട് ചുരുങ്ങിയത് രണ്ടു വിമാനങ്ങളെങ്കിലും 40 മൈൽ അകലെയുള്ള ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുകയും ചെയ്തു.
ഐ ടി സിസ്റ്റത്തിൽ വന്ന ചില സാങ്കേതിക തകരാറുകളാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ചില യാത്രക്കാരെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ബാക്ക് അപ് സിസ്റ്റത്തിലും തകരാറുകൾ ഉണ്ടായത് പ്രശ്നം രൂക്ഷമാക്കി. പ്രെയ്ഗിൽ നിന്നും ഹീത്രൂവിൽ വിമാനമിറങ്ങി, പുറത്തേക്ക് കടക്കുവാൻ രണ്ടു മണിക്കൂർ കാത്തിരിക്കേണ്ടി വന്ന ഒരു യാത്രക്കാരി പറഞ്ഞത് ഐ ടി പ്രശ്നത്തെ കിറിച്ച് ജീവനക്കാർക്ക് ഇനിയും ഒരു എത്തുംപിടിയും കിട്ടിയിട്ടില്ല എന്നായിരുന്നു.
യാത്രക്കാരിൽ പലരും വിമാനത്താവളത്തിലെത്തിയതിനു ശേഷമാണ് അവർ യാത്ര ചെയ്യേണ്ട വിമാനം റദ്ദാക്കിയതായോ അതല്ലെങ്കിൽ വൈകിപ്പിച്ചതായോ അറിയുന്നത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസിലേക്ക് ഇന്നലെ രാവിലെ 9.25 ന് പുറപ്പെടാനിരുന്ന വിമാനം ഇന്ന് രാവിലെ 11 മണിവരെ വൈകിപ്പിച്ചിട്ടുണ്ട്. ഇതിൽ പോകാൻ എത്തിയ യാത്രക്കാർക്കാണ് മുൻകൂട്ടി അറിയിപ്പ് ലഭിക്കാത്തതിനാൽ ഒരു ദിവസം മുഴുവൻ വിമാനത്താവളത്തിൽ ചെലവഴിക്കേണ്ടതായി വന്നിരിക്കുന്നത്.
അതിനിടയിൽ നോർത്തേൺ അയർലൻഡിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനം ബെൽഫസ്റ്റ് നഗരത്തിലെ വിമാനത്താവളത്തിൽ ഇറക്കി. ഐ ടി പിഴവുകൾ കാരണം ബ്രിട്ടീഷ് എയർവേയ്സ് വിമാനങ്ങൾ താത്ക്കാലികമായി നിർത്തി വച്ചതായി പൈലറ്റ് അറിയിച്ചു എന്നാണ് അതിലെ ഒരു യാത്രക്കാരൻ പറഞ്ഞത്. ബ്രസ്സൽസിൽ നിന്നും ലണ്ടനിലേക്ക് യാത്രതിരിക്കാനിരുന്ന ഒരു ബിസിനസ്സുകാരന് അവസാന നിമിഷം യൂറോസ്റ്റാർ തീവണ്ടിയിൽ ഒരു സീറ്റൊപ്പിക്കാൻ ഏറെ തത്രപ്പെടേണ്ടി വന്നു. ബുക്ക് ചെയ്തിരുന്ന ബ്രിട്ടീഷ് എയർവേയ്സിന്റെ വിമാനം റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചപ്പോഴേക്കും ഇയാൾ വിമാനത്താവളത്തിലേക്കുള്ള വഴിയിൽ ടാക്സിയിൽ ആയിരുന്നു. പിന്നീട് ഏറെ പരിശ്രമങ്ങൾക്ക് ശേഷം യൂറോസ്റ്റാറിൽ അവസാന നിമിഷം ഒരു ടിക്കറ്റ് ലഭിച്ചു.
കോവിഡ് പ്രതിസന്ധിക്ക് ശേഷം ബ്രിട്ടീഷ് എയർവേയ്സിന് ഏറെ വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. എന്നിരുന്നാൽ പോലും അവരുടെ വിശ്വസ്തരായ ഉപഭൊക്താക്കളിൽ വിശ്വാസം ഇല്ലാതെയാക്കുന്ന രീതിയിലുള്ള പെരുമാറ്റം ഒരിക്കലും ഉണ്ടാകരുതെന്ന് ചില ഉപഭോക്താക്കൾ പറയുന്നു. പലയിടങ്ങളിലും സംശയങ്ങൾക്ക് മറുപടി ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടായതെന്നും യാത്രക്കാർ പറഞ്ഞു. പുടിന്റെ ബങ്കറിൽ നിന്നുപോലും വിവരങ്ങൾ പുറത്തുവരും എന്നാൽ ബ്രിട്ടീഷ് എയർവേയ്സിൽ നിന്നുംയാതൊന്നും പുറത്തുവരില്ല എന്നായിരുന്നു ഒരു യാത്രക്കാരൻ ഇതേക്കുറിച്ച് പ്രതികരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ