ഷ്യ-ഉക്രെയ്ൻ യുദ്ധം നിലനിൽക്കുന്നതിനാൽ പല രാജ്യങ്ങളിലും വൈദ്യുതി ഇന്ധന നിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണ്. സിംഗപ്പൂരിലും വരുന്ന മാസങ്ങളിൽ വൈദ്യുതി നിരക്ക് ഏകദേശം 10 ശതമാനം വർദ്ധിക്കുമെന്ന സൂചനകളാണ് പുറത്ത് വന്നിരിക്കുന്നത്.

ചരക്ക് സേവന നികുതി (ജിഎസ്ടി) ഒഴികെ ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലെ വൈദ്യുതി നിരക്ക് കിലോവാട്ട് മണിക്കൂറിന് 27.94 സെന്റ് (kWh) ആയിരിക്കുമെന്ന് ഗ്രിഡ് ഓപ്പറേറ്റർ എസ്‌പി ഗ്രൂപ്പ് വ്യാഴാഴ്ച (മാർച്ച് 31) അറിയിച്ചു.നിലവിൽ കിലോവാട്ട് മണിക്കൂറിന് 25.44 സെന്റ് എന്ന നിരക്കിൽ ആണ് ഈടാക്കുന്നത്.

അതായത് നാല് മുറികളുള്ള ഹൗസിങ് ബോർഡ് ഫ്‌ളാറ്റിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് - സാധാരണയായി ഒരു മാസം ഏകദേശം 349 kWh വൈദ്യുതി ആണ് ഉപയോഗിക്കുന്നത്. അപ്പോൾ അവരുടെ ശരാശരി പ്രതിമാസ വൈദ്യുതി ബിൽ GST ഒഴികെ 8.73 ഡോളർ വർദ്ധനാണ് ഉണ്ടാകുന്നത്. ഇത് മുൻ പാദത്തിലെ ഇരട്ടി വർദ്ധനയാണ്.എച്ച്ഡിബി എക്സിക്യൂട്ടീവ് ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് അവരുടെ ബില്ലുകൾ ശരാശരി 12.46 ഡോളർ വരെവർദ്ധിക്കും.കഴിഞ്ഞ മാസങ്ങളിൽ, ഗ്യാസ് വില റെക്കോർഡ് നിലവാരത്തിലെത്തിയതിന് ശേഷം ലോകമെമ്പാടും വൈദ്യുതി വില വർദ്ധിച്ചിരിക്കുകയാണ്.