- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഓക് ലന്റിലെ പുതിയ പാർക്കിങ് സംവിധാനത്തിന് കൗൺസിലിന്റെ അംഗീകാരം; നിരത്തിലെ പാർക്കിങ് കുറയ്ക്കുന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഉയരുന്ന പുതിയ നിയമം പൊതുജനാഭിപ്രായത്തിനായി സമർപ്പിക്കും
കൗൺസിൽ നിയന്ത്രിത ഓർഗനൈസേഷനായ ഓക്ക്ലാൻഡ് ട്രാൻസ്പോർട്ട് (എടി) വികസിപ്പിച്ച നഗരത്തിനായുള്ള പുതിയ പാർക്കിങ് സംവിധാനത്തിന് കൗൺസിൽ അംഗീകാരമായി. വോട്ടിങിൽ അനൂകൂസ നിലപാട് ലഭിച്ചതോടെ നിർദ്ദേശങ്ങളെക്കുറിച്ച് പൊതുജനാഭിപ്രായം സ്വീകരിക്കാനൊരുങ്ങുകയാണ്.
വരും കാലങ്ങളിൽ നഗരത്തിലെ ഏകദേശം 3% റോഡുകളിലെ റോഡരികിലെ പാർക്കിങ് നീക്കം ചെയ്യുകയും പകരം കാർപൂളിങ്, ബസ്, സൈക്കിൾ പാതകൾ എന്നിവ സ്ഥാപിക്കുകയും ചെയ്യുകയെന്നാണ് പ്രധാനമായും ഉയരുന്ന നിർദ്ദേശം.പാർക്ക്, റൈഡ് സൗകര്യങ്ങൾ എന്നിവയ്ക്കും ഫീസ് ഏർപ്പെടുത്തുന്ന കാര്യവും നിർദ്ദേശത്തിലുണ്ട്.തുടക്കത്തിൽ പ്രതിദിനം 2 മുതൽ 4 ഡോളർ വരെ ഈടാക്കാം.ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്
നിർദ്ദേശത്തിൽ ഉൾപ്പെടുന്ന മിക്ക റോഡുകളും മധ്യ പ്രാന്തപ്രദേശങ്ങളിലും ഓക്ക്ലൻഡ് നഗരത്തിലുമാണ്. പോൺസൺബി, സാൻഡ്രിങ്ഹാം, മൗണ്ട് ഈഡൻ, മനുകാവു റോഡുകളും ഗ്രേറ്റ് നോർത്ത് റോഡിന്റെ ഭാഗവും ഉൾപ്പെടുന്നു. നിർദ്ദേശത്തിന് ഏപ്രിൽ മുഴുവൻ പൊതുജനങ്ങളുടെ അഭിപ്രായം തേടും.
പദ്ധതി മുന്നോട്ടുപോകുകയാണെങ്കിൽ, അടുത്ത ദശാബ്ദത്തിനുള്ളിൽ ഇത്ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് ഇന്റഗ്രേറ്റഡ് നെറ്റ്‌വർക്ക് പ്ലാനിങ് ഓക്ക്ലാൻഡ് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു.