- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
സൗജന്യ റാപ്പിഡ് പരിശോധന തുടരുമെന്ന് അറിയിച്ച് ഒന്റാരിയോ; ജൂലൈ 31 വരെ സൗജന്യമായി കിറ്റുകൾ ലഭ്യമാകും; ഫാർമസികളിലും പലചരക്ക് കടകളിലും അടക്കം വിതരണം ചെയ്യും
ഒന്റാറിയോ ഗവൺമെന്റ് ഈ വേനൽക്കാലം അവസാനിക്കും വരെ സൗജന്യ റാപ്പിഡ് ടെസ്റ്റുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത് തുടരുമെന്ന് അറിയിച്ചു. അതായത് ജൂലൈ 31 വരെ ഫാർമസികളിലും പലചരക്ക് കടകളിലും അടക്കം കിറ്റുകൾ സൗജന്യമായി ലഭിക്കും.പ്രവിശ്യ COVID-19 പാൻഡെമിക്കിന്റെ ആറാമത്തെ തരംഗത്തിനിടയിലാണെന്ന് ഒന്റാറിയോ സയൻസ് അഡൈ്വസറി ടേബിളിന്റെ തലവൻ പറഞ്ഞതിന് പിന്നാലെയാണ് ഇക്കാര്യം അധികൃതർ അറിയിച്ചത്.
പലചരക്ക് കടകൾ, ഫാർമസികൾ, അതുപോലെ ജോലിസ്ഥലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ദീർഘകാല പരിചരണം കേന്ദ്രങ്ങൾ റിട്ടയർമെന്റ് ഹോമുകൾ, മറ്റ് കോൺഗ്രഗേറ്റ് ക്രമീകരണങ്ങൾ എന്നിവിടങ്ങളിലെല്ലാം കിറ്റ് ലഭ്യമാകും. ഏപ്രിൽ 8 ന് സൗജന്യ വിതരണം അവസാനിക്കാൻ ഇരിക്കെയാണ് വീണ്ടും നീട്ടിയതായി അധികൃതർ അറിയിച്ചത്.
Next Story