രാജ്യത്ത് ജീവിതച്ചെലവ് ഉയർന്നത് മൂലം നട്ടം തിരിയുന്ന പ്രവാസികൾക്ക് അടക്കം ഇരുട്ടടിയായി ഇലകക്ട്രിക് അയർലന്റും നിരക്ക് വർദ്ദനവ് പ്രഖ്യാപിച്ചുറ്റി.ഗ്യാസ്, ഇലക്ട്രിസി കമ്പനിയായ എനർജിയ ഏപ്രിൽ 25 മുതൽ ശരാശരി ബില്ലുകൾ 15% വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന്പിന്നാലെയാണ് ഇപ്പോൾ ഇലട്രിക് അയർലന്റും വർദ്ധനവ് അറിയിച്ചിരിക്കുന്നത്.

ഗാർഹിക ഉപയോഗത്തിനുള്ള വൈദ്യുതിയുടേയും ഒപ്പം ഗ്യാസിന്റെയും നിരക്കുകളിൽ വൻ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി നിരക്കുകളിൽ 23.4 ശതമാനവും ഗ്യാസ് വില 24.8 ശതമാനവുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. 2022 മെയ് മാസം ഒന്നാം തിയതി മുതലാണ് നിരക്ക് വർദ്ധന പ്രാബല്ല്യത്തിൽ വരുന്നത്.

വർദ്ധനവ് നിലവിൽ വരുന്നതോടെ ഗാർഹിക ഇലക്ട്രിസിറ്റി ബില്ലിൽ ഒരു മാസം ശരാശരി 24.80 യൂറോയുടേയും ഗ്യാസ് ബില്ലിൽ 18.35 യൂറോയുടേയും വർദ്ധനവാണ് വരുന്നത്. നിലവിൽ രാജ്യത്തെ വിലക്കയറ്റത്തെക്കുറിച്ച് ക്യത്യമായ ധാരണയുണ്ടെന്നും എന്നാൽ വൈദ്യുതിയുടേയും ഗ്യാസിന്റെയും മൊത്തവിലയിൽ വർദ്ധനവുണ്ടായതിനാൽ വില വർദ്ധിപ്പിക്കാതിരിക്കാൻ കഴിയില്ലെന്നും കമ്പനി അധികൃതർ പറഞ്ഞു.

ബോർഡ് ഗ്യാസ് എൻർ, നേരത്തെ തന്നെ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. മുമ്പ് നവംബർ മാസത്തിലായിരുന്നു ഇലക്ട്രിക് അയർലണ്ട് നിരക്കുകൾ വർദ്ധിപ്പിച്ചത്.എനർജിയ ഏപ്രിൽ 25 മുതൽ ശരാശരി ബില്ലുകൾ 15% വർദ്ധിപ്പിക്കുെൈമന്നാണ് ്അറിയിച്ചത്.ഈ മാസമാദ്യം ബോർഡ് ഗേയ്സ് എനർജിയും വൈദ്യുതി നിരക്ക് 27%വും ഗ്യാസ് വില 39%വും വർദ്ധിക്കുമെന്നും പറഞ്ഞിരുന്നു. ഏപ്രിൽ 15 മുതലാണ് ഉയർന്ന നിരക്കുകൾ പ്രാബല്യത്തിൽ വരിക.