ദുബായ്: വൈസ് മെൻ ഇന്റർനാഷണൽ മിഡിൽ ഈസ്റ്റ് റീജിയൻ ഏപ്രിൽ 2 ന് വൈസ് മെനറ്റ്‌സ് ഡേ ആഘോഷിക്കുന്നു. ഇന്ത്യാ ഏരിയ മെനറ്റ്‌സ് ലീഡർ Dr. ആനി ജേക്കബ് മുഖ്യാതിഥിയും പ്രസിദ്ധ സാമൂഹ്യ പ്രവർത്തക ശ്രീമതി ഉമാ പ്രേമൻ വിശിഷ്ടാതിഥിയുമായിരിക്കും.

വൈസ്‌മെൻ കൂട്ടായ്മയിലെ വനിതകൾ അഭിനയിച്ച 'കരുണ ചെയ്യാനെന്തു താമസം' എന്ന ഷോർട്ട് ഫിലിം Dr. ആനി ജേക്കബ് Release ചെയ്യും.
റാസ് അൽ ഖൈമയിൽ വച്ചുനടന്ന മിഡിൽഈസ്റ്റ് റീജിയൻ ഫാമിലി ഫെസ്റ്റിൽ റീജിയനൽ ഡയറക്ടർ ജോബി ജോഷ്വായുടെ സാന്നിദ്ധ്യത്തിൽ ഇന്ത്യാ ഏരിയസെക്രട്ടറി സി എം കൈസും ബുള്ളറ്റിൻ എഡിറ്റർ ജോസഫ് വർഗീസും ചേർന്ന് ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

പ്രവാസലോകത്തെ പ്രമുഖ ഷോർട്ട് ഫിലിം സംവിധായകനായ ബിജു കൊട്ടില കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഈ ഷോർട്ട് ഫിലിമിന്റെ ഫോട്ടോഗ്രാഫിയും എഡിറ്റിംഗും ജേക്കബ് ജോർജ് നിർവഹിക്കുന്നു. സംഗീതം, ബാക്ക് ഗ്രൗണ്ട് സ്‌കോർ& റീറിക്കോഡിങ്, ഗാനാലാപനം എന്നിവ യഥാക്രമം വിജേഷ് ഗോപാൽ, അനു അമ്പി, മനു പിള്ള എന്നിവരും കൈകാര്യം ചെയ്തിരിക്കുന്നു. നിരവധി പേരുടെ കൂട്ടായ പ്രയത്‌നങ്ങളിലുടെ സഫലമാവുന്ന ഈ ഷോർട്ട് ഫിലിം ഏവർക്കും ഹൃദ്യമാവുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.