- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാട്ടിൽവച്ച് 65കാരനെ പുലി ആക്രമിച്ചു; സ്വന്തം ജീവൻ നൽകി ഉടമയെ രക്ഷപ്പെടുത്തി വളർത്തുനായ
റായ്പൂർ: 65കാരനായ ഉടമയെ രക്ഷിക്കാൻ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയ വളർത്തുനായയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. ഛത്തീസ്‌ഗഡിലെ ധംതാരിയിലാണ് സംഭവം. കാട്ടിൽ വച്ചാണ് 65കാരനായ ശിവപ്രസാദിനെ പുലി ആക്രമിച്ചത്. വളർത്തുനായ്ക്കളായ ഭുരു, കബ്രു എന്നിവയ്ക്കൊപ്പമാണ് ഉടമ കാട്ടിൽ പോയത്.
65കാരനെ രക്ഷിക്കാൻ ഒരു നായ തുടർച്ചയായി കുരച്ച് വിരട്ടിയോടിക്കാൻ ശ്രമിച്ചു. രണ്ടാമത്തെ നായ പുലിയുമായി നേരിട്ട് ഏറ്റുമുട്ടി. പുലിയുടെ ആക്രമണത്തിൽ തലയ്ക്കും കാലിനും പരിക്കേറ്റ ശിവ്പ്രസാദ് ആശുപത്രിയിൽ ചികിത്സയിലാണ്. പുലിയുമായുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റാണ് വളർത്തുനായയ്ക്ക് ജീവൻ നഷ്ടമായത്.
ന്യൂസ് ഡെസ്ക്
Next Story