- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിരോധിക്കാൻ കഴിയാത്ത ഭീകരൻ കോവിഡ് ഇനിയും പുറത്തു ചാടാം; ഡെങ്കിയോ സിക്കയ്ഹോ മാനവരാശിയെ പിടിച്ചുലയ്ക്കാം; കോവിഡിൽ നിന്നോ മറ്റ് വൈറസുകളിൽ നിന്നോ ലോകം മോചിപ്പിക്കപ്പെട്ടിട്ടില്ല; മാസ്‌ക് ഉപേക്ഷിക്കുന്ന മനുഷ്യർക്ക് മുന്നറിയിപ്പുമായി വിദഗ്ദർ
ഒറാൻ നഗരത്തിലെ പ്ലേഗ് ബാധ തുരത്തിയതിൽ ആഘോഷവുമായി എത്തിയ ജനക്കൂട്ടത്തെ നോക്കി ഡോ. ബെർനാർഡ് റിയുക്സ് പക്ഷെ വിഷണ്ണനായി ഇരിക്കുകയായിരുന്നു. അതിന്റെ കാരണം പറഞ്ഞുകൊണ്ടാണ് ആൽബർട്ട് കാമുവിന്റെ പ്ലേഗ് എന്ന നോവൽ അവസാനിക്കുന്നത്.
ജനക്കൂട്ടത്തിന് അറിയാത്ത ഒരു കാര്യം ഡോക്ടർക്ക് അറിയാമായിരുന്നു, പ്ലേഗിന് കാരണമാകുന്ന അണുക്കൾ മരിക്കുകയോ അപ്രത്യക്ഷമാവുകയോ ചെയ്യുന്നില്ല എന്ന്. കാലങ്ങളോളം സുഖസുഷുപ്തിയാഴുന്ന അവർ അനുയോജ്യമായ മറ്റൊരു മുഹൂർത്തത്തിൽ വീണ്ടും എലികളിലേറി വരും. ഇതു തന്നെയാണ് ഇപ്പോൾ കോവിഡിനെ കുറിച്ച് വിദഗ്ദർ പറയുന്നതും.
തീരെ പ്രതീക്ഷിക്കാതെ ഒരു ദിവസം കൊറോണയുടെ മറ്റൊരു വകഭേദം കൊടുങ്കാറ്റായി ആഞ്ഞടിച്ചേക്കാം എന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. അവസാന നിയന്ത്രണങ്ങൾ കൂടി എടുത്തുകളഞ്ഞ ഇന്നലെയായിരുന്നു ബ്രിട്ടനിലെ മുതിർന്ന ശാസ്ത്രജ്ഞർ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എവിടെയോ സുഖസുഷുപ്തിയിലാണ്ട വൈറസിന് മറ്റൊരു പരിണാമത്തിനു വിധേയമാകാൻ ഈ ലോകത്ത് സൗകര്യങ്ങൾ ഏറെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സർ പാട്രിക് വാലസ്, ഒരുപക്ഷെ പ്രതിരോധ ശേഷിയെ അതിജീവിക്കാൻ കെൽപുള്ള ഒരു വകഭേദം വന്നാലും അദ്ഭുതപ്പെടേണ്ടതില്ല എന്നും പറഞ്ഞു.
നിലവിലെ തരംഗം ഇനിയും കെട്ടടങ്ങിയിട്ടില്ലെന്നാണ് ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവായ പാട്രിക് വാലസ് പറയുന്നത്. ഈ നിമിഷവും വ്യാപനം വലിയതോതിൽ നടക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബ്രിട്ടനിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്ക് മേൽ സമ്മർദ്ദം ഏറുന്നുവെന്ന് പറഞ്ഞ അദ്ദേഹം രോഗവ്യാപനം വലിയൊരു പരിധി വരെ തടയാൻ മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്നും നിർദ്ദേശിക്കുന്നു.
നിലവിലെ തരംഗം കെട്ടടങ്ങിയിട്ടില്ല എന്നാണ് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ സർ ക്രിസ് വിറ്റിയും പറയുന്നത്. അത് തുടരുക തന്നെചെയ്യുമെന്ന് അദ്ദേഹവും പറയുന്നു. വ്യാപന നിരക്ക് ഇപ്പോഴും വളരെ വലുതായതിനാൽ മാസ്‌ക് ഉപയോഗിക്കുന്നത് ജനങ്ങൾ തുടരണമെന്ന് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി മേധാവി ഡേയിം ജെന്നി ഹാരിസും നിർദ്ദേശിക്കുന്നു. ജനുവരിയിലെ ഓമിക്രോൺ തരംഗത്തിന്റെ മൂർദ്ധന്യാവസ്ഥയ്ക്ക് ശേഷം ഇപ്പോൾ വ്യാപനതോത് വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്ന് അവർ സൂചിപ്പിഛ്കു.
എന്നാൽ, കോവിഡിനൊപ്പം ജീവിക്കാൻ ജനങ്ങൾ പഠിക്കണം എന്നാണ് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് പറയുന്നത്. സൗജന്യ രോഗപരിശോധന സർക്കാർ നിർത്തലാക്കിയതും അതിന്റെ ഭാഗമായിട്ടായിരുന്നു. എന്നിരുന്നാലും ആരോഗ്യ പ്രവർത്തകര്ക്കും ഏറ്റവുമധികം അപകടസാധ്യതയുള്ള വിഭാഗത്തിൽ പെടുന്നവർക്കും ഇനിയും അത് സൗജന്യമായി ലഭിക്കും.
മറുനാടന് ഡെസ്ക്