റ്റലി അന്താരാഷ്ട്ര യാത്രാ നിയമങ്ങൾ ഏപ്രിൽ അവസാനം വരെ നീട്ടി. അതായത് ഏതെങ്കിലും രാജ്യത്ത് നിന്നുള്ള യാത്രക്കാർക്ക് ഇറ്റലിയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, റിക്കവറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നെഗറ്റീവ് ടെസ്റ്റ് ഫലം കാണിക്കേണ്ടതായിട്ടുണ്ട്. കൂടാതെ ഒരു പാസഞ്ചർ ലൊക്കേറ്റർ ഫോം പൂർത്തിയാക്കുകയും വേണം.

ഏപ്രിൽ 1 വെള്ളിയാഴ്ച മുതൽ ആഭ്യന്തര ആരോഗ്യ നടപടികളിൽ ചിലത് ലഘൂകരിക്കാൻ ഇറ്റലി തയ്യാറെടുക്കുന്നതിനിടെയാണ് യാത്രാ നിയമങ്ങളുടെ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.മാർച്ച് 31 മുതൽ വേദികളിലേക്കും സേവനങ്ങളിലേക്കും പ്രവേശനത്തിനായി ഒരു കോവിഡ് 'ഗ്രീൻ പാസ്' കാണിക്കേണ്ടതിന്റെ ആവശ്യകത ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഇറ്റലി നീക്കാൻ തുടങ്ങും.

എന്തായാലും പുതിയ ഓർഡിനൻസ് പ്രകാരം വരുന്ന ഒരു മാസം കൂടി രാജ്യത്തേക്ക് എത്തുന് വിദേശികൾക്ക് നിബന്ധനകൾ ബാധകമാകും.