യിരക്കണക്കിന് ന്യൂ സൗത്ത് വെയിൽസ് (എൻഎസ്ഡബ്ല്യു) പബ്ലിക് ഹോസ്പിറ്റൽ നഴ്സുമാർ ആറാഴ്ചയ്ക്കിടെ രണ്ടാം തവണയും ഇന്നലെ സമരം ചെയ്തു.സമരത്തോടനുബന്ധിച്ച് നടത്തിയ പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി 20 ലധികം റാലികൾ നടത്തി.ജീവനക്കാരുടെ കുറവ് നികത്തണമെന്നും, ശമ്പളവർദ്ധനവ് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ആഴ്ചകൾക്കിടയിൽ രണ്ടാം തവണയുംനഴ്‌സുമാർ തെരുവിലിറങ്ങിയത്. സംസ്ഥാനത്തെ നിരവധി മലയാളി നഴ്‌സുമാരാണ് വ്യാഴാഴ്ച സമരത്തിൽ സജീവമായി രംഗത്തിറങ്ങിയത്.

ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മീഷന്റെ വിലക്ക് മറികടന്നാണ് പണിമുടക്കിയത്. ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊണ്ടില്ലെങ്കിൽ കൂടുതൽ സമരം നടത്തുമെന്ന് യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്.

2020 ൽ മഹാമാരി ആരംഭിച്ചപ്പോൾ തന്നെ ഏർപ്പെടുത്തിയ ശമ്പള മരവിപ്പിക്കലിന് നഷ്ടപരിഹാരം നൽകുന്നതിന് 2.5 ശതമാനത്തിലധികം ശമ്പള വർദ്ധനവിനായി നഴ്‌സുമാർ പോരാടുകയാണ്. മാത്രമല്ലജീവനക്കാരുടെ പ്രതിസന്ധി പരിഹരിക്കുന്നതിലെ പരാജയത്തെക്കുറിച്ച് എൻഎസ്ഡബ്ല്യു സർക്കാരിന് മുന്നറിയിപ്പു നല്കാൻ കൂടിയായാണ് സമരം നടത്തുന്നത്.